2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൂഗിള്‍ മീറ്റ് സൗജന്യ വീഡിയോകോള്‍ പരിധി 60 മിനിറ്റായി ചുരുക്കുന്നു

സെപ്റ്റംബര്‍ 30 ഓടെ നിലവിലുള്ള പല സൗജന്യ ഫീച്ചറുകളും ഒഴിവാക്കുക

 

വീഡിയോ ചാറ്റിങ്ങ് ആപ്പായ ഗൂഗിള്‍ മീറ്റില്‍ സൗജന്യ ഉപയോഗത്തിന് നിയന്ത്രങ്ങള്‍ വരുന്നു. സെപ്റ്റംബര്‍ 30 ഓടെ നിലവിലുള്ള സൗജന്യ വീഡിയോ കോള്‍ പരിധി 60 മിനിറ്റായി ചുരുക്കും. ഇതോടെ നോണ്‍- എന്റര്‍പ്രൈസ് ജി സ്യൂട്ട് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറില്‍ കൂടുതല്‍ സൗജന്യ സേവനം ലഭ്യമാകില്ല.

എന്നാല്‍ 100 ആളുകളെ വരെ പങ്കെടുപ്പിച്ച് ഒരു പരിധിയുമില്ലാതെ സൗജന്യമായി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കാം. 250 വരെ പങ്കാളിത്തമുള്ള മീറ്റിങ്ങുകള്‍ക്കും സിംഗിള്‍ ഡൊമൈനില്‍ ഒരു ലക്ഷം വരെ പേരെ പങ്കെടുപ്പിച്ചുള്ള ലൈവ് സ്ട്രീമിങ്ങിനും ഗൂഗിള്‍ ഡ്രൈവില്‍ മീറ്റിങ് സേവ് ചെയ്യാനുള്ള ഒപ്ഷനും സെപ്റ്റംബര്‍ 30 ഓടെ സൗജന്യമല്ലാതാവും. ജി സ്യൂട്ടിന്റെ എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചറുകള്‍ ലഭ്യമാവുക. ഇതിനായി മാസത്തില്‍ 25 ഡോളര്‍ നല്‍കേണ്ടിവരും.

കൊവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ ആയതോടെ ലോകത്തെങ്ങും വ്യാപകമായ ഉപയോഗമാണ് വെര്‍ച്വല്‍ മീറ്റിങ്ങ് സംവിധാനമായ ഗൂഗിള്‍ മീറ്റിന് ലഭിച്ചത്. സൂം പോലുള്ള സമാനമായ മാധ്യമങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.