2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇനി ഇന്ധനം ലാഭിക്കാനും മൈലേജ് കൂട്ടാനും ഗൂഗിള്‍ ; പുതിയ ഫീച്ചര്‍ ഇന്ത്യയിലേക്കും

അറിയാത്ത ഇടങ്ങളിലേക്ക് യാത്രപോകാനും, യാത്രക്കിടയില്‍ റെസ്‌റ്റോറന്റുകള്‍, ഫ്യുവല്‍ സ്റ്റേഷനുകള്‍ എന്നിവയൊക്കെ തിരയാനും നാം സാധാരണ ഉപയോഗിക്കുന്ന ഒരു ടൂളാണ് ഗൂഗിള്‍ മാപ്പ്. നിത്യജീവിതത്തില്‍ ഒട്ടനവധി പ്രയോജനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ മാപ്പിലേക്ക് മറ്റൊരു ഫീച്ചര്‍ കൂടി കമ്പനി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ‘സേവ് ഫ്യുവല്‍’ എന്നാണ് ഫീച്ചറിന്റെ പേര്. പേര് പോലെ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

2022 സെപ്റ്റംബറോടെ അമേരിക്ക,കാനഡ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ആദ്യം ലഭ്യമായ ഫീച്ചര്‍ ഇപ്പോള്‍ ഇന്ത്യയിലേക്കും എത്തിയിട്ടുണ്ട്.സേവ് ഫ്യൂവല്‍ എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ് നമുക്ക് സഞ്ചരിക്കാനുള്ള വ്യത്യസ്ത റൂട്ടുകള്‍ ഇന്ധനമോ ഊര്‍ജ ഉപഭോഗം കണക്കാക്കി കാണിക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്താണിത് സാധ്യമാക്കുന്നത്. തുടര്‍ന്ന് ഏറ്റവും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചറിലൂടെ നമുക്ക് അറിയാനാകും.

ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ ഗൂഗിള്‍മാപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.ശേഷം സെറ്റിങ്‌സില്‍ നാവിഗേഷന്‍ തിരഞ്ഞെടുക്കണം. ‘റൂട്ട് ഓപ്ഷനുകള്‍’ കണ്ടെത്തി ഇന്ധന ക്ഷമതയുള്ള റൂട്ട് തെരഞ്ഞെടുക്കാവുന്നതാണ്. നിര്‍ദേശങ്ങള്‍ മികച്ചതാക്കാന്‍ വാഹനത്തിന്റെ എഞ്ചിന്‍ ഏത് എന്നതിന് കീഴില്‍ പെട്രോളോ ഡീസലോ ഇലക്ട്രിക്കോ എന്നത് വ്യക്തമാക്കുക. നമ്മുടെ വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം സംബന്ധിച്ച് ഇന്‍പുട്ട് നല്കാനും അതിലൂടെ വിവരങ്ങള്‍ അറിയാനുമുള്ള ഓപ്ഷന്‍ ഈ ഫീച്ചറിലുണ്ട്. അത് പ്രയോജനപ്പെടുത്താവുന്നതാണ്.

   

Content Highlights:Google Maps Introduces Fuel Saving Feature For Indian Users


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.