2021 January 24 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൂഗിള്‍ ഡുവോ ഓഡിയോ കോള്‍ സംവിധാനം തിങ്കളാഴ്ച മുതല്‍ എല്ലായിടത്തും

കഴിഞ്ഞയാഴ്ചയാണ് ബ്രസീലില്‍ ഡുവോ ആപ്പ് അവതരിപ്പിച്ചത്

 

സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ പുതിയ സംരംഭമായ ഡുവോ ആപ്പിന്റെ സേവനം ലോകത്ത് എല്ലായിടത്തുമെത്തുന്നു. കഴിഞ്ഞയാഴ്ച മുതല്‍ ബ്രസീലില്‍ പരീക്ഷണാര്‍ഥം തുടങ്ങിയ ഡുവോ ഓഡിയോ കോള്‍ സംവിധാനം തിങ്കളാഴ്ച മുതലാണ് എല്ലായിടത്തും ലഭ്യമാവുക.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ ഡുവോ ആപ്പ് അവതരിപ്പിച്ചത്. മെസേജിങ് ആപ്പായ അലോയ്ക്കു പിന്നാലെയാണ് വീഡിയോ കോളിങ് സംവിധാനവുമായി ആപ്പ് പുറത്തിറക്കിയത്. ഇത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഓഡിയോ ഒണ്‍ലി കോള്‍ സംവിധാനം കൊണ്ടുവന്നത്. വാട്‌സ്ആപ്പിനെ വെല്ലുളിക്കാനിറക്കിയ അലോ ആപ്പും ഡുവോ ആപ്പും വേണ്ടത്ര ക്ലച്ച് പിടിച്ചിരുന്നില്ല.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.