ദിവസം ഒരു പ്രാവശ്യമെങ്കിലും ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അടുത്തിടെ ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ വിവിധ പതിപ്പുകളില്‍ ഒട്ടേറെ പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇതുവരെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിള്‍ ക്രോം ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദേശം.
ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ഫിഷിങ്, ഡാറ്റാ ചോര്‍ച്ച, മാല്‍വെയര്‍ തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധമായും ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ലിനക്‌സ്, മാക് ഒ.എസുകളില്‍ 115.0.5790.170ന് മുന്‍പുള്ള ക്രോം പതിപ്പുകളും വിന്‍ഡോസില്‍ 115.0.5790.170/.171ന് മുന്‍പുള്ള പതിപ്പുകളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്.
അപ്‌ഡേറ്റായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ക്രേം ബ്രൗസര്‍ തുറന്ന് വലത് കോണിലുള്ള മുന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സെറ്റിങ്‌സ് ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന പേജില്‍ ഇടതുവശത്തുള്ള എബൗട്ട് ക്രോം ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജില്‍ ബ്രൗസര്‍ അപ്‌ഡേറ്റായിട്ടുണ്ടോ എന്ന് പരിശോധിക്കാം.
Comments are closed for this post.