2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാനഡ ലക്ഷ്യം വെക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ നയം പ്രഖ്യാപിച്ച് സര്‍ക്കാര്‍; വരുന്നത് വമ്പന്‍ അവസരങ്ങള്‍

   

കാനഡ ലക്ഷ്യം വെക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ നയം പ്രഖ്യാപിച്ച് സര്‍ക്കാര്‍; വരുന്നത് വമ്പന്‍ അവസരങ്ങള്‍

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമുട്ടനുഭവിച്ചവരാണ് പ്രവാസികള്‍. വിസ നിയമങ്ങളിലും, എമിഗ്രേഷന്‍ നടപടികളിലും പ്രതിസന്ധി വ്യാപിക്കുമെന്ന ആശങ്ക പലരെയും അലട്ടിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് കടന്നതോടെ പ്രതിസന്ധി അയയുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറുന്ന വിദേശ രാജ്യങ്ങളിലൊന്ന് കാനഡയാണ്. 2021ല്‍ കാനഡയില്‍ പുതുതായി സ്ഥിരതാമസത്തിനെത്തിയ മൊത്തം വിദേശികളില്‍ ഏകദേശം മൂന്നിലൊന്നും ഇന്ത്യന്‍ പൗരന്‍മാരാണെന്നാണ് കണക്ക്. എന്നാല്‍ നയതന്ത്ര പ്രതിസന്ധിക്ക് പിന്നാലെ തൊഴിലില്ലായ്മയും രൂക്ഷമായതോടെ കനേഡിയന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ ഇടിവുണ്ടായെന്നാണ് കണക്ക്.

ഇപ്പോഴിതാ കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷമുളവാക്കുന്ന പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കാനഡയിലേക്ക് കുടിയേറുന്നവര്‍ക്കായുള്ള പെര്‍മനന്റ് റെസിഡന്‍സിയില്‍ വര്‍ഷാവര്‍ഷം വര്‍ധനയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പ്രതിസന്ധിയടക്കം വ്യാപകമായതോടെ പുതുതായി പി.ആര്‍ അനുവദിക്കില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട്
പി.ആര്‍
2024ല്‍ 4,85000 വിദേശികള്‍ക്ക് പെര്‍മനന്റ് റസിഡന്റ്‌സ് നല്‍കുമെന്നാണ് കാനഡ പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് 2025ലും 2026ലും അഞ്ച് ലക്ഷം വീതം ആളുകളെ കൂടി സ്ഥിര താമസത്തിനായി അനുവദിക്കുമെന്നും കാനഡയിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ നിര്‍ണായക മേഖലകളായ ആരോഗ്യം, ശാസ്ത്രം, സാങ്കേതിക വിദ്യാ, എഞ്ചിനീയറിങ്, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളിലുണ്ടായ തൊഴില്‍ ക്ഷാമം പരിഹരിക്കാനാണ് പുതിയ നീക്കത്തിലൂടെ കാനഡ ശ്രമിക്കുന്നത്.

എക്‌സ്പ്രസ് എന്‍ട്രി
എക്‌സ്പ്രസ് എന്‍ട്രിയിലൂടെ 2024-ല്‍ 110,700 സ്ഥിര താമസക്കാരേയും 2025-ലും 2026-ലും 117,500 കുടിയേറ്റക്കാരുമാണ് ലക്ഷ്യം വെയ്ക്കുന്നത്.

പി.എന്‍.പി
പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം ( പി എന്‍ പി ) വഴി 2024-ല്‍ 110,000 കുടിയേറ്റക്കാരേയും 2025 ലും 26 ലും 120,000 കുടിയേറ്റക്കാരേയും സ്വാഗതം ചെയ്യും.
കൂടാതെ സ്പൗസ് പാട്ണര്‍ ആന്റ് ചില്‍ഡ്രന്‍ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിലൂടെ 2024 ല്‍ 84000 പേരേയും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ പാരന്റ്‌സ് ആന്റ് ഗ്രാന്റ് പാരന്റ്‌സ് പ്രോഗ്രാം (പി ജി പി ) വഴി 32,000 വിസകളാണ് 2024 ല്‍ അനുവദിക്കുക. 2025 ല്‍ 34,000 വിസകള്‍ വരെ അനുവദിക്കുമെന്നും വകുപ്പ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.