തൊഴിലിനും പഠനത്തിനുമായി വിദേശങ്ങളിലേക്ക് വിമാനം കയറുന്ന മലയാളികളടക്കമുള്ള വിദേശികളുടെ പ്രിയപ്പെട്ട രാജ്യമാണ് ജര്‍മ്മനി. ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി സാധ്യതയും ലോകോത്തര നിലവാരമുള്ള പഠന സമ്പ്രദായവുമാണ് മലയാളികളെ ജര്‍മ്മനിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. മാത്രമല്ല യൂ.കെയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ ആവിശ്കരിക്കുമ്പോള്‍, വിദേശികള്‍ക്കായി കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിക്കാനാണ് ജര്‍മ്മനി ശ്രമിക്കുന്നത്.
നേരത്തെ രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൗരത്വ നിയമങ്ങള്‍ ലഘൂകരിക്കുമെന്ന് ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതേ തീരുമാനത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ജര്‍മ്മന്‍ സര്‍ക്കാര്‍. ആഭ്യന്തര, കമ്മ്യൂണിറ്റി (ബി.എം.ഐ) തയ്യാറാക്കിയ പുതിയ നിയമത്തിന്റെ കരട് നിയമനിര്‍മാണത്തിനാണ് ജര്‍മ്മന്‍ ഫെഡറല്‍ കാബിനറ്റ് അംഗീകാരം നല്‍കിയത്. ഇതോടെ വിദേശികള്‍ക്ക് ജര്‍മ്മന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാകും. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആഹ്ലാദം നല്‍കുന്ന വാര്‍ത്തയാണിത്.
ജര്‍മ്മന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവിലുള്ള 12 മില്ല്യണ്‍ വിദേശികളില്‍ ഏകദേശം 5.3 മില്ല്യണ്‍ ആളുകളും കുറഞ്ഞത് പത്ത് വര്‍ഷമായി അവിടെ സ്ഥിര താമസമാക്കിയവരാണ്. ഇതില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 2.45 ശതമാനം പേര്‍ മാത്രമാണ് ജര്‍മ്മന്‍ പൗരത്വം സ്വീകരിച്ചത്. ഇരട്ട പൗരത്വം ജര്‍മ്മനി അംഗീകരിക്കാത്തതാണ് ഇതിന് കാരണം. പുതുക്കിയ നിയമത്തിലൂടെ ഈ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
പുതിയ നിയമം
രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പൗരത്വ നിയമത്തിന് ജര്‍മ്മന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ നിയമത്തിന് കീഴില്‍ വിദേശികള്‍ക്ക് പൗരത്വം ലഭിക്കാനുള്ള കാലപരിധി അഞ്ച് വര്‍ഷമായി കുറയും. നേരത്തെ എട്ട് വര്‍ഷം ജര്‍മ്മനിയില്‍ താമസിക്കണമെന്നായിരുന്നു നിയമം.
ജര്‍മ്മനിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളിലൊരാള്‍ അഞ്ചുവര്‍ഷമായി രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ പൗരത്വം നല്‍കാനും തീരുമാനമുണ്ട്.
അതേസമയം പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷാ വൈദഗ്ദ്യമുള്‍പ്പെടെ രാജ്യവുമായി ഉയര്‍ന്ന തലത്തിലുള്ള ബന്ധം തെളിയിക്കാന്‍ സാധിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് പൗരത്വം നേടാനാവും.
മാത്രമല്ല 1960, 70 കാലയളവില്‍ അതിഥി തൊഴിലാളികളായി ജര്‍മ്മനിയിലെത്തി തലമുറകളായി അവിടെ കഴിയുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷാ വൈദഗ്ദ്യം അളക്കുന്നതിനുള്ള പരീക്ഷ വിജയിക്കാതെ തന്നെ പൗരത്വത്തിന് അപേക്ഷിക്കാനാവും. ജര്‍മ്മന്‍ ഭാഷാ അറിഞ്ഞിരുന്നാല്‍ മാത്രം മതി.
സായുധ സേനയിലോ അല്ലെങ്കില്‍ ഒരു വിദേശ രാജ്യത്തിന്റെ താരതമ്യപ്പെടാവുന്ന സായുധ സംഘടനയിലോ ചേരുകയോ ചെയ്താല്‍ ഇരട്ട, അല്ലെങ്കില്‍ ഒന്നിലധികം പൗരത്വം അനുവദിക്കും. അപ്പോള്‍ ജര്‍മ്മന്‍ പൗരത്വം നഷ്ടമാകും. ഈ കാലയളവിലുടനീളം പുര്‍ണ്ണമായ താമസ, തൊഴില്‍ അവകാശങ്ങള്‍ ഉള്ളവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുമായ ആളുകള്‍ക്ക് മാത്രമേ ഈ മാറ്റങ്ങള്‍ ബാധകമാവൂ.
പൗരത്വത്തിന് അര്‍ഹതയില്ലാത്തവര്‍
2. യഹുദ വിരുദ്ധര്‍, സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍.
3. പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശികള്‍ തങ്ങളുടെ സ്വന്തം രാജ്യത്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റുന്നവര്‍.
4. സ്വന്തം രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട് ജര്‍മ്മനിയില്‍ കഴിയുന്ന അഭയാര്‍ഥികള്‍.
5. ഒരേസമയം ഒന്നിലധികം വിവാഹം കഴിച്ചവര്‍
6. ജര്‍മ്മനിയിലെ അടിസ്ഥാന നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള പുരുഷന്‍മാരുടെയും സ്ത്രീകളുടെയും തുല്ല്യാവകാശങ്ങള്‍ ലംഘിക്കുന്നവര്‍ എന്നിവര്‍ക്കൊന്നും ജര്‍മ്മന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടാവില്ല.
Comments are closed for this post.