2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗുഡ് ബൈ കോണ്‍ഗ്രസ്; ചിന്തന്‍ ശിബിരത്തിനിടെ അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക്; പാര്‍ട്ടി വിട്ട് മുന്‍ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍

ചത്തീസ്ഗഢ്: കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്ന് കൊണ്ടിരിക്കെ പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞ് പോക്ക്. മുന്‍ പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ കോണ്‍ഗ്രസ് വിട്ടു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടിക്ക് സാധ്യത നിലനില്‍ക്കെയാണ് രാജി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ചരണ്‍സിങ് ചന്നിയെ വിമര്‍ശിച്ചതിന് ഇദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

‘ഗുഡ്‌ബൈ, ഗുഡ് ലക്ക്, കോണ്‍ഗ്രസ്,’ തനിക്കെതിരായ നടപടിക്ക് നേതൃത്വം നല്‍കിയ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷം ഝാക്കര്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറഞ്ഞു.

ഝാക്കറിനെ പാര്‍ട്ടിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും കഴിഞ്ഞ മാസം കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.