തിരുവനന്തപുരം: തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.വ്യാഴാഴ്ച്ച രാത്രി വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം നടന്നത്.
85 പവനും 100 പവനും ഇടയ്ക്ക് സ്വര്‍ണം നഷ്ടപ്പെട്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്ക് തിരുചെന്തൂര്‍ ക്ഷേത്രത്തിലേക്ക് പോയ കുടുംബം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരികെ എത്തിയത്. തിരികെയെത്തിയതിന് ശേഷം വീട് തുറന്നപ്പോഴായിരുന്നു മുറികള്‍ അലങ്കോലപ്പെട്ട് കിടക്കുന്നതായി കാണുന്നത്. പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.
വീടിന്റെ മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിലാണ് മോഷണം നടന്നിരിക്കുന്നത്. മുകള്‍ നിലയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇതുവഴിയാണ് മോഷണസംഘം കയറിയതെന്നാണ് നിഗമനം.
Comments are closed for this post.