തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണ വിധേയനായ രണ്ടാം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന ആരോപണവുമായി വീണ്ടും ബി.ജെ.പി.
ബി.ജെ.പി വക്താവ് സന്ദീപ് വാര്യാരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കേരളം വിടും മുമ്പ് സ്വപ്‌ന കടകംപള്ളിയുടെ ഓഫീസില്‍ വന്നോ എന്ന് പരിശോധിക്കണമെന്നാണ് ബിജെപി സന്ദീപ് വാര്യരുടെ ആവശ്യം.. മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നേരിട്ടുള്ള ആക്ഷേപം. ഇ.പി ജയരാജന്റെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
എന്നാല്‍ ആരോപണം മന്ത്രി കടകംപള്ളിയോട് ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വര്‍ണക്കടത്തില്‍ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടുവെന്ന പരാതിയുമായി എത്തിയതും ഇദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ ആരോപണം ക്ലച്ചു പിടിച്ചില്ല.
Comments are closed for this post.