2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റേയും സെയ്തലവിയുടേയും ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്‌. 

അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി.റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി. സ്വപ്നയ്ക്ക് പൊലിസിലും നിര്‍ണായക സ്വാധീനമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഓരോ ദിവസവും പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രധാന പ്രതിക്ക് ഇപ്പോള്‍ ജാമ്യംനല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്നു കോടതി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയുടെ ജാമ്യം തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം.കോണ്‍സുലേറ്റില്‍ നിന്നും രാജി വച്ച ശേഷവും അവിടുത്തെ ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചു. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലും ജോലി നേടി. ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.