തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നു പ്രതികള്‍ക്ക് കൂടി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അന്‍വര്‍, ഷെമീം, ജിഫ്സല്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയത്. ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പത്, പതിമൂന്ന്, പതിന്നാലാം പ്രതികളാണിവര്‍.
ഇന്നലെ കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം എക്കണോമിക്സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രധാന വാദം പൂര്‍ത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമായിരുന്നു കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞത്.
Comments are closed for this post.