
കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 320 രൂപ വര്‍ദ്ധിച്ച് 38400 രൂപയാണ് ഇന്നത്തെ വില. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.
ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 4800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില പവന് 37880 രൂപയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും അസ്ഥിരമായ കറന്‍സി വിപണിയുടെയും ഫലങ്ങള്‍ക്ക് അനുസൃതമായാണ് സ്വര്‍ണ വിലയില്‍ വരുന്ന നിലവിലെ മാറ്റങ്ങള്‍. ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 31 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
എന്നാല്‍ ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. കഴിഞ്ഞ സെഷനില്‍ 2.4 ശതമാനം ഉയര്‍ന്ന സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് ഇന്ന് 0.4 ശതമാനം ഇടിഞ്ഞ് 1,940.86 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില 1.6 ശതമാനം ഇടിഞ്ഞ് 24.93 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 886.63 ഡോളറിലെത്തി.