2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ഇനിയും കുറയുമോ അതോ കൂടുമോ

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ഇനിയും കുറയുമോ അതോ കൂടുമോ

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ സ്വര്‍ണം പവന് 43,880 രൂപയായിരുന്നു വില.

സെപ്തംബര്‍ നാലിനായിരുന്നു ഏറ്റവും കൂടിയ വില 44,240 രൂപ. തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ 9 വരെ തുടര്‍ച്ചയായി വില കുറഞ്ഞു. 43880 രൂപയായിരുന്നു ഒമ്പതാം തീയതിയിലെ വില. മൂന്നുദിവസം ഈ വില തുടര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

2023 മേയ് അഞ്ചിനായിരുന്നു സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് പവന് 45,760 രൂപയും ഗ്രാമിന് 5720 രൂപയുമായിരുന്നു വില. സെപ്തംബര്‍ 7 ന് 43,000 രൂപ നിലവാരത്തിലേക്ക് എത്തിയതിന് ശേഷം സ്വര്‍ണ വില കാര്യമായി മുന്നേറ്റം നടത്തിയിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില 43,000 രൂപ നിലവാരത്തില്‍ തുടരുന്നത്.

പലിശ നിരക്ക് ആശങ്കയെ തുടര്‍ന്ന് കഴിഞ്ഞ വാരം ഇടിവിലാണ് സ്വര്‍ണം വാരാന്ത്യ ക്ലോസിംഗ് നടത്തിയത്. ഇതോടൊപ്പം ഡോളര്‍ ബലം വിട്ടതോടെ രൂപ നേട്ടമുണ്ടാക്കിയതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയെ താഴേക്ക് ചലിപ്പിച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടി സ്വര്‍ണ വിലയെ താല്‍ക്കാലികമായി ബാധിക്കുമെങ്കിലും സ്വര്‍ണ വില വീണ്ടും ഉയരാനുള്ള സാഹചര്യങ്ങളുമുണ്ട് . ഉയരുന്ന പണപ്പെരുപ്പം മൂലം ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ധന വരുത്തിയേക്കും എന്നാണ് സൂചന. ഇതും സ്വര്‍ണ വിലയെ ബാധിക്കും.

ബുധനാഴ്ച സ്വര്‍ണവില സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,910.97 ഡോളര്‍ എന്ന നിലയിലാണ്. യുഎസ് ഫെഡിന്റെ അടുത്ത ധനനയ യോഗം വരെ സ്വര്‍ണ വില 1,905 -1,935 ഡോളറിനിടയില്‍ വ്യാപാരം ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡോളറിന്റെ മൂല്യം, ആഗോള സാമ്പത്തിക വികാസങ്ങള്‍, ഡിമാന്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണ വിലയെ ബാധിക്കും. ഇന്ന് രാത്രിയോടെ പുറത്തു വരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ വിപണിക്ക് അനുകൂലമാണെങ്കില്‍ സ്വര്‍ണ വില തിരികെ കയറാന്‍ തുടങ്ങും. അതിനാല്‍ താഴ്ന്ന വിലയില്‍ ബുക്ക് ചെയ്തിടുന്നത് ലാഭകരമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.