
ഉക്രൈന് റഷ്യ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് മാത്രം രണ്ട് തവണയാണ് വില വര്‍ധിച്ചത്. ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞാണ് ഇന്ന് 1000 രൂപയുടെ വര്‍ധനവുണ്ടായത്. ഇന്ന് രാവിലെ പവന് 680 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഉച്ചയോടെ വീണ്ടും 320 രൂപ വര്‍ധിച്ച് പവന് 37,800 രൂപയായി.രാജ്യാന്തര വിപണിയിലെ മാറ്റമാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 2020 ഓഗസ്റ്റ് മാസത്തിലാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയത്. കൊവിഡ് സാഹചര്യത്തില്‍ ഓഹരി വിപണി കൂപ്പുകുത്തിയതോടെ സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ കൂടിയും കുറഞ്ഞുമിരിക്കുകയാണ് സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയും ഉയര്‍ന്നു. ബാരലിന് 100 ഡോളര്‍ കടന്നു.
ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് അസംസ്കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോള സമ്പദ് ഘടന തിരിച്ചുവരവ് തുടങ്ങിയതോടെ ഡിമാന്‍ഡ് കൂടിയതോടെ വില വര്‍ധിക്കുകയായിരുന്നു.