
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വര്‍ധനവിന് ശേഷം കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില.
ഇന്നലെ കേരളത്തില്‍ സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ചാണ് 36880 രൂപയിലെത്തിയത്. ഗ്രാമിന് 4610 രൂപയായിരുന്നു ഇന്നലത്തെ വില. ഡിസംബറില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലത്തേത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 35920 രൂപയാണ്.
ഡോളറിന്റെ നിരക്ക് കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ ആഴ്ച സ്വര്‍ണ വില ഉയര്‍ന്നത്. ഓഗസ്റ്റില്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില 56,200 രൂപ വരെ ഉയര്‍ന്നിരുന്നു.