
ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില 38000 കടന്നു. പവന് 280 രൂപ ഉയര്‍ന്ന് 38080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ പകുതിയ്ക്ക് ശേഷം ആദ്യമായാണ് സ്വര്‍ണ വില 38000 കടക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്.
അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ യുഎസ് ഡോളറിന്റെ ശക്തമായ വിലയ്ക്കിടയിലാണ് സ്വര്‍ണ വില ഇന്ന് താഴ്ന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും അസ്ഥിരമായ കറന്‍സി വിപണിയുടെയും ഫലങ്ങള്‍ക്ക് അനുസൃതമായാണ് സ്വര്‍ണ വിലയിലെ നിലവിലെ മാറ്റങ്ങള്‍.