
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് 1200 രൂപയുടെയും ഗ്രാമിന് 150 രൂപയുടേയും ഇടിവുണ്ടായി. ഇതോടെ പവന്റെ വില 37680 രൂപയായും ഗ്രാമിന്റെ വില 4710 രൂപയുമായി ഇടിഞ്ഞു.
നവംബറിലെയും രണ്ടര മാസത്തിനിടയിലെ തന്നെയും ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്നലെ കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നത്. പവന് 38880 രൂപയായിരുന്നു ഇന്നലത്തെ വില.
എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1 ശതമാനം ഉയര്‍ന്ന് 50,219 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 2 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 62116 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 2,500 രൂപ ഇടിഞ്ഞപ്പോള്‍ വെള്ളി കിലോഗ്രാമിന് 4,600 രൂപ ഇടിഞ്ഞിരുന്നു.