
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് 36,360 രൂപയാണ് വില. ഒരു ഗ്രാമിന് 4,545 രൂപയും. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ചൊവ്വാഴ്ച്ച വര്‍ധിച്ചത്.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു വില. രണ്ടു ദിവസം കൊണ്ട് പവന് 440 രൂപയാണ് വര്‍ധിച്ചിരിക്കുന്നത് .രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1868.17 ഡോളറിലാണ് വ്യാപാരം.
ഈ മാസം സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 1, 2 തീയതികളില്‍ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു അന്ന് വ്യാപാരം നടന്നത്.