2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പവന് 47,000 കടന്ന് സ്വര്‍ണ വില

പവന് 47,000 കടന്ന് സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46,760 രൂപയിലെത്തിയിരുന്നു.

16 ദിവസംകൊണ്ട് 2120 രൂപയാണ് വര്‍ധിച്ചത്. ഇതിനു മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. പവന് 46,480 രൂപയായിരുന്നു അന്നത്തെ വില. നവംബര്‍ 13ന് 44,360 ആയിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.