സ്വര്‍ണവിലയില്‍ ഒറ്റ ദിവസം കൊണ്ട് 1200 രൂപയുടെ വര്‍ധന. ഇതോടെ പവന് 44,240 രൂപയായി. ഗ്രാമിന് 5530 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില 44000 രൂപയ്ക്ക് മുകളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ം ഡിസംബര്‍ അവസാനം മുതല്‍ തന്നെ സ്വര്‍ണം 40000 ന് മുകളിലാണ് വ്യാപാരം നടന്നത്. ഈ വര്‍ഷം മാര്‍ച്ച് 14 മുതല്‍ 42,000ത്തിന് മുകളില്‍ ആണ് വില രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ ബാങ്കിംഗ് തകര്‍ച്ചകളും പ്രമുഖ സ്വിസ് ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വിസ് നേരിടുന്ന സമ്പദ്പ്രതിസന്ധിയുമെല്ലാം ആഗോളതലത്തില്‍ ഓഹരിവിപണികളെ തളര്‍ത്തിയിട്ടുണ്ട്. ഓഹരിയില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ച് നിക്ഷേപകര്‍, സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് (പ്രധാനമായും സ്വര്‍ണ ഇ.ടി.എഫുകളിലേക്ക്) ഒഴുക്കുകയാണ്.
ഇതുമൂലം സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറുകയും വില കുതിക്കുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ചയും രാജ്യത്ത് സ്വര്‍ണവില കുതിക്കാന്‍ വഴിയൊരുക്കുകയാണ്.
Comments are closed for this post.