രാജ്യത്ത് ഫ്യുവല്‍ ഇന്ധനങ്ങളുടെ വില റോക്കറ്റ്‌പോലെ മുകളിലേക്ക് കുതിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. മിഡില്‍ ക്ലാസിനും അതിന് താഴെയുമുളള കുടുംബങ്ങള്‍ രാജ്യത്ത് വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്ന കാര്യത്തില്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. അതിനാല്‍ തന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് രാജ്യത്ത് വലിയ വിപണന സാധ്യതയാണുള്ളത്. എന്നാല്‍ നിലവിലുളള പെട്രോള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച ശേഷം ഇ.വിയിലേക്ക് വഴിമാറുക എന്നത് പലരേയും സംബന്ധിച്ച് വളരെ പ്രയാസകരമായ കാര്യമാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ആസ്ഥാനമായുളള ഇ.വി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ GoGoA1.
RTO അംഗീകൃതമാണ് എന്നതാണ് ഇരുചക്രവാഹനങ്ങള്‍ക്കായുള്ള GoGoA1 ഇവി കണ്‍വേര്‍ഷന്‍ കിറ്റുകളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതിനാല്‍, ഉപഭോക്താക്കള്‍ തങ്ങളുടെ കണ്‍വേര്‍ട്ട് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ (RTO) സമയം ചെലവഴിക്കേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്. ഈ കമ്പനി നിര്‍മ്മിക്കുന്ന കിറ്റുകള്‍ ഉപയോഗിച്ച് 50ഓളം വാഹനങ്ങള്‍ ഇ.വി രൂപത്തിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാന്‍ സാധിക്കും.
GoGoA1 ഇവി കണ്‍വേര്‍ഷന്‍ കിറ്റുകള്‍ വളരെ എളുപ്പത്തിലുള്ള ഇന്‍സ്റ്റേളേഷനും ലോംഗ് ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു. കമ്പനി തങ്ങളുടെ ഇവി കണ്‍വേര്‍ഷന്‍ കിറ്റുകള്‍ക്കും ഘടകങ്ങള്‍ക്കുമായി പേറ്റന്റ് ഡിസൈന്‍ ഉപയോഗിക്കുന്നു.താങ്ങാവുന്ന വിലയാണ് എന്നതാണ് ഇവരുടെ കിറ്റുകള്‍ വാഹന പ്രേമികള്‍ക്കിടയില്‍ തരംഗമാകാന്‍ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 19,000 രൂപ മുതല്‍ ഇവരുടെ കണ്‍വേര്‍ഷന്‍ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. കിറ്റിന്റെ വില വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാഹനത്തിന്റെ പെര്‍ഫോമന്‍സ് റേഞ്ച് എന്നിവയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Content Highlights:gogoa1 create ev conversion kit
Comments are closed for this post.