ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത പൂജ ശകുന്‍ പാണ്ഡെയടക്കം ഏഴുപേരാണ് ജേതാക്കള്‍
മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ തീവ്രഹിന്ദുത്വവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെയും കൂട്ടുപ്രതി നാനാ ആപ്‌തേയുടെയും പേരില്‍ ഭാരത രത്‌ന അവാര്‍ഡ് ഏര്‍പ്പെടുത്തി അഖില ഭാരതീയ ഹിന്ദുമഹാസഭ. ഗാന്ധി രക്തസാക്ഷി ദിനമായ ഇന്നലെയാണ് ഏഴ് തീവ്രഹിന്ദുത്വവാദികള്‍ക്ക് ”പണ്ഡിറ്റ് നാഥുറാം ഗോഡ്‌സെ-നാനാ ആപ്‌തേ ഭാരത രത്‌ന” അവാര്‍ഡ് നല്‍കിയത്. മെഡലും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഗാന്ധിക്കെതിരേ അപകീര്‍ത്തികരാമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ജനുവരി 12ന് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ ഹിന്ദു പുരോഹിതന്‍ കാളീചരണ്‍ മഹാരാജാണ് അവാര്‍ഡ് ജേതാക്കളിലൊരാള്‍. 2019ല്‍ ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ വെടിയുതിര്‍ത്ത് പ്രതീകാത്മകമായി കൊലപ്പെടുത്തിയ പൂജ ശകുന്‍ പാണ്ഡെയാണ് മറ്റൊരി ജേതാവ്.
Comments are closed for this post.