പനാജി: ലൈംഗികാരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ഗോവ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക് രാജിവെച്ചു.
മന്ത്രി ഓഫിസില്‍ വെച്ച് ബിഹാറില്‍ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചത്. ആരോപണത്തിന് പിന്നാലെ തന്നെ ചില ചിത്രങ്ങളും വാട്‌സാപ്പ് ചാറ്റുകളും കോണ്‍ഗ്രസ് പുറത്തു വിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ രാജി.
കൃത്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കാബിനറ്റ് അംഗമെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതില്‍ നായികിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ഗോവ അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു. മിലിന്ദ് നായികിന്റെ പേര് ചോദങ്കര്‍ വ്യക്തമാക്കിയതിന് പിന്നാലെ ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സങ്കല്‍പ് അമോങ്കറും മന്ത്രിക്കെതിരെ പൊലിസില്‍ പരാതി നല്‍കി.
Comments are closed for this post.