2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജീവവായു നല്‍കി കേരളം; ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി

പനാജി: കൊവിഡ് രോഗികള്‍ക്ക് കേരളം ഓക്‌സിജന്‍ നല്‍കി സഹായിച്ചതിന് ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ.

‘സംസ്ഥാനത്തെ കോവിഡ് രോഗികള്‍ക്ക് 20,000 ലിറ്റര്‍ ലിക്വിഡ് ഓക്സിജന്‍ നല്‍കി സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നു. കൊവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങള്‍ നല്‍കിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങള്‍ കടപ്പെട്ടവരാണ്’ -വിശ്വജിത്ത് റാണെ ട്വീറ്റില്‍ കുറിച്ചു.’

 

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികള്‍ കൂടിയതോടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.