2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘നേടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍’; ഷാര്‍ജ സഫാരിയില്‍ ‘ഗോ ഗ്രീന്‍, ഗ്രോ ഗ്രീന്‍’

   

ഷാര്‍ജ: ‘നേടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍’ എന്ന സന്ദേശവുമായി പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും പ്രാധാന്യം വിളംബരം ചെയ്ത് ഷാര്‍ജ സഫാരി ഒന്നാം നിലയില്‍ ‘ഗോ ഗ്രീന്‍, ഗ്രോ ഗ്രീന്‍’ പ്രമോഷന്‍ ആരംഭിച്ചു.
സെപ്തംബര്‍ 28ന് വൈകീട്ട് 5 മണിക്ക് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ.എ റഹീം, മുന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, യുഎഇയില്‍ അറിയപ്പെടുന്ന കര്‍ഷകനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ സുധീഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപര്‍ മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ (പര്‍ചേസ്) ബി.എം കാസിം, പര്‍ചേസ് മാനേജര്‍ ജീനു മാത്യു, അസിസ്റ്റന്റ് പര്‍ചേസ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫിറോസ്, അസിസ്റ്റന്റ് ഷോറൂം മാനേജര്‍ സഹിജാന്‍ നവാസ്, മാള്‍ ലീസിംഗ് മാനേജര്‍ രവി ശങ്കര്‍, സഫാരി സ്റ്റാഫ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
വിവിധ ഇനം പച്ചക്കറി തൈകള്‍, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വര്‍ഗ തൈകള്‍, പനിക്കൂര്‍ക്ക, തുളസി, ഹെന്ന, കറ്റാര്‍ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികള്‍, അസ്പരാഗസ്, ആന്തൂറിയ, ബോണ്‍സായ് പ്‌ളാന്റ്, കാക്റ്റസ്, ബാംബൂ സ്റ്റിക്‌സ് തുടങ്ങിയ അലങ്കാര ചെടികള്‍, ഇന്‍ഡോര്‍ പ്‌ളാന്റുകള്‍, വിവിധയിനം വിത്തുകള്‍ തുടങ്ങിയവയെല്ലാം സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്.
200ല്‍ പരം വൈവിധ്യ ചെടികളാണ് സഫാരി ‘ഗോ ഗ്രീന്‍, ഗ്രോ ഗ്രീന്‍’ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ, ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില്‍ നിരത്താന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.
ഉപയോക്താക്കള്‍ക്ക് വേണ്ടി എന്നും വ്യത്യസ്ത രീതിയില്‍ പ്രമോഷന്‍ നടത്തുന്ന സഫാരി ഇത്തവണ പ്രവാസ സമൂഹത്തിന് ജൈവ കൃഷി അനുഭവ വേദ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനാവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകള്‍ തുടങ്ങിയവയും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. സഫാരി മാളില്‍ ഇത്തരത്തിലൊരു സംരംഭം ഒരുക്കുന്നത് 4-ാം തവണയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ രീതിയില്‍ സഫാരിയുടെ ഈ പ്രമോഷന്‍ ഹരിതാഭക്കിണങ്ങും വിധം രംഗ സജ്ജീകരണങ്ങളാല്‍ ഒരുക്കിയ സഫാരി ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ജനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ പ്രമോഷനുകള്‍ അവതരിപ്പിക്കുന്ന സഫാരി മാളിന് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നുവെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ.എ റഹീമും മുന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണും പറഞ്ഞു.
പ്രമോഷന്റെ ഭാഗമായി പല തരത്തിലുള്ള അലങ്കാര മത്സ്യങ്ങളും ഗിനിപ്പന്നി, മുയല്‍, കരയാമ, വെള്ളാമ, വിവിധയിനം തത്തകള്‍, ലവ് ബേര്‍ഡ്‌സ്, സീബ്ര ബേര്‍ഡ്‌സ്, കളര്‍ പിഞ്ച് ബേര്‍ഡ്‌സ് തുടങ്ങി പക്ഷി മൃഗാദികളും വില്‍പനക്ക് സഫാരി ഒരുക്കിയിട്ടുണ്ട്. കൊക്കാററൂ, മകാവോ തുടങ്ങിയ പക്ഷികളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കാനുള്ള സൗകര്യവും സഫാരി മാളിന്റെ ഒന്നാം നിലയില്‍ ഒരുക്കിയിട്ടുണ്ട്.
——————-


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.