ദുബൈ: 2018ല്‍ ദുബൈ വിടാന്‍ ശ്രമിച്ചതിന് പിതാവ് തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് ലത്തീഫ. ദുബൈ ഭരണാധികാരിയുടെ മകളായ ശൈഖ് ലത്തീഫ രാജകുമാരിയെ കുടുംബം ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദുബൈ രാജകുടുംബം. കഴിഞ്ഞ ദിവസം തന്നെ കുടുംബം ബന്ദിയാക്കിയെന്ന് ലത്തിഫ വെളിപ്പെടുത്തിയിരുന്നു. ‘അവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. അനുയോജ്യമായ സമയത്ത് അവര്‍ പൊതുജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ രാജകുടുംബം പറയുന്നു.
ബി.ബി.സിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞത്. എന്നാല്‍, ലത്തീഫക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിക്കുകയാണെന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം പുറത്തുവിട്ട പ്രസ്താവനയില്‍ രാജകുടുംബം പറയുന്നത്.
Comments are closed for this post.