2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരൂ, അപ്പോള്‍ കാണിച്ചുതരാം സര്‍ക്കാരിന്റെ പ്രതികരണം: ഉവൈസിയോട് അമിത്ഷാ

ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണം കാണിച്ചുതരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.

‘ഞാന്‍ നടപടിയെടുക്കുമ്പോള്‍, അവര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കും. അദ്ദേഹം എത്ര ഉറക്കെയാണ് കരഞ്ഞതെന്ന് നിങ്ങള്‍ കണ്ടിട്ടില്ലേ? ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് എഴുതിത്തരാന്‍ അവരോട് പറയൂ. ഞാനതും ചെയ്യും. തെരഞ്ഞെടുപ്പ് സമയത്തു മാത്രം അതു പറഞ്ഞതുകൊണ്ടായില്ല. അവരെ പുറത്താക്കുന്ന കാര്യം പാര്‍ലമെന്റില്‍ വരുമ്പോള്‍ ആരാണ് അവരുടെ ഭാഗം നില്‍ക്കുന്നത്? ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം അത്. ജനങ്ങള്‍ അത് ലൈവ് ടി.വിയിലൂടെ കാണുകയാണ്’- അമിത്ഷാ പറഞ്ഞു. ‘അനധികൃത റോഹിംഗ്യകള്‍ ഇവിടെയുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രി എന്താണ് ചെയ്യുന്നതെന്ന അസദുദ്ദീന്‍ ഉവൈസുയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അമിത്ഷായുടെ പ്രതികരണം.

നിസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ ഞങ്ങള്‍ മോചിപ്പിക്കുമെന്നും അമിത്ഷാ പറഞ്ഞു. ജനാധിപത്യ തത്വങ്ങളെ അടിസ്ഥാനമാക്കി ആധുനിക നഗരം കെട്ടിപ്പടുക്കുമെന്നും അമിത്ഷാ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.