മുംബൈ: ടെലിവിഷന്‍ റെയ്റ്റിങ് അഴിമതിക്കേസില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റുചെയ്യണമെങ്കില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ബോംബെ ഹൈക്കോടതി മുംബൈ പൊലിസിന് നിര്‍ദേശം നല്‍കി. മൂന്ന് മാസമായി പൊലിസ് കേസ് അന്വേഷിച്ചുവരികയാണെന്നും അര്‍ണബ് ഗോസ്വാമിയെ ഇതുവരെ കേസിലെ പ്രതിയായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബെഞ്ച് വിലയിരുത്തി.
റിപ്പബ്ലിക് ടിവി ചാനലിനും അര്‍ണബ് ഗോസ്വാമിക്കും എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയയിലെ മറ്റ് ജീവനക്കാര്‍ക്കുമെതിരേ പൊലിസ് നടത്തിയ അന്വേഷണം അപകീര്‍ത്തികരമാണെന്നും അര്‍ണബിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ടി.ആര്‍.പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം 12 ആഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
Comments are closed for this post.