സാമൂഹിക മാധ്യമങ്ങള്‍ വഴി 11 വയസ്സുകാരിയെ വില്‍പനക്കു വെച്ച് രണ്ടാനമ്മ; പ്രവൃത്തി ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നെന്ന്
ഇടുക്കി: തൊടുപുഴയില്‍ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പൊലിസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തൊടുപുഴ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പിതാവിന്റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് ഇവര്‍ പോസ്റ്റിട്ടത്. എന്നാല്‍ സ്വന്തം ഫോണില്‍ നിന്നായിരുന്നു ഇത് ചെയ്തത്.
തുടര്‍ന്ന് പെണ്‍കുട്ടിയും വല്ലിമ്മയും പൊലിസിലെത്തി പരാതി നല്‍കുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ രണ്ടാനമ്മ ഇക്കാര്യം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന് വേറെയും ഭാര്യമാരുള്ളതിനാല്‍ അവരാരെങ്കിലുമാകും ഇത് ചെയ്തതെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്. പോസ്റ്റിട്ടത് പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണിത് ചെയ്തതെന്നാണ് രണ്ടാനമ്മ പൊലിസിനോട് പറഞ്ഞത്.
രണ്ടാനമ്മക്ക് ആറുമാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് പൊലിസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി. പെണ്‍കുട്ടിയെ പൊലിസ് കൗണ്‍സിലിംഗിന് വിധേയമാക്കും.
Comments are closed for this post.