2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാമുകനുമായി ഉടക്കി; 80 അടി ഉയരമുള്ള ടവറില്‍ കയറി പെണ്‍കുട്ടി, പിന്നാലെ കയറി കാമുകനും

കാമുകനുമായി ഉടക്കി; 80 അടി ഉയരമുള്ള ടവറില്‍ കയറി പെണ്‍കുട്ടി, പിന്നാലെ കയറി കാമുകനും

റായ്പൂര്‍: കാമുകനോടുള്ള ദേഷ്യത്തില്‍ 80 അടി ഉയരമുള്ള വൈദ്യുതി ടവറിന് മുകളില്‍ കയറി പെണ്‍കുട്ടി. ചത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മര്‍വാഹി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് പിന്നാലെ കാമുകനും ലൈനിനു മുകളില്‍ കയറി. രണ്ട് പേര്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടവറിലേക്ക് കയറി പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. സംഭവത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പൊലിസ് കമിതാക്കളുടെ വീട്ടുകാരെ വിവരം അറിയിച്ചു. വലിയ ആള്‍ക്കൂട്ടമാണ് വിവരമറിഞ്ഞ് ഹൈ ടെന്‍ഷന്‍ ലൈനിന് താഴേയ്ക്ക് എത്തിയത്. ഏറെ നേരത്ത സമാധാനിപ്പിക്കല്‍ ശ്രമത്തിന് ശേഷമാണ് കമിതാക്കള്‍ താഴെ ഇറങ്ങാന്‍ മനസ് കാണിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കമിതാക്കളെ പൊലീസ് നിലത്തിറക്കുകയായിരുന്നു.

സംഭവത്തില്‍ പൊലിസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.