2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സ്‌കൂട്ടറിനുള്ളില്‍ ഭീമന്‍ മൂര്‍ഖന്‍; വെറും കൈയോടെ പിടിച്ച് മറ്റൊരു വാവ- വിഡിയോ കാണാം

സ്‌കൂട്ടറിന്റെ ഹാന്‍ഡിലിനു താഴെയുള്ള ബോക്‌സിനകത്ത് കയറിപ്പറ്റിയ ഭീമന്‍ മൂര്‍ഖനെ വെറും കൈയോടെ പിടികൂടുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധപിടിച്ചുപറ്റി. പാമ്പ് പിടുത്തക്കാരനായ അവിനാശ് യാദവ് ആണ് വിഡിയോ പങ്കുവച്ചത്. വിവിധ തരത്തിലുള്ള പാമ്പുകളെ പിടികൂടുന്ന ചിത്രങ്ങള്‍ ഇദ്ദേഹം സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിനു പുറത്തെ മറ്റൊരു വാവ സുരേഷ് ആണിതെന്നു പറയാം.

ചെറിയ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് സ്‌കൂട്ടറിന്റെ മുന്‍വശത്തെ തകിട് അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. ഈ സമയം മൂര്‍ഖന്‍ തല ഉയര്‍ത്തി ഫണം വിടര്‍ത്തുന്നുണ്ട്. പിന്നീട് ഹാന്‍ഡിലിനു താഴെ ചുറ്റിവരിഞ്ഞെങ്കിലും നല്ല പരിചയസമ്പത്തുള്ള അവിനാശ് ഒരു കൂസലുമില്ലാതെ വെറും കൈയോടെ ആളെ പൊക്കി. 33,000 ത്തിലധികം ലൈക്കുകളാണ് ഇതിനകം ലഭിച്ചത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Avinash Yadav..! (@avinashyadav_26)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.