ഭോപ്പാല്‍: മധ്യപ്രദേശില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം പ്രേതങ്ങളെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. ഭോപ്പാലിലെ സെഹോര്‍ ജില്ലയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യയുടെ കാരണമെന്തെന്ന ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇങ്ങനെയൊരു മറുപടി പറഞ്ഞത്.
ജില്ലയില്‍ രണ്ടര വര്‍ഷത്തിനിടെ 400 ആത്മഹത്യകളാണ് നടന്നത്. കോണ്‍ഗ്രസ് എം.എല്‍.എയായ ശൈലേന്ദ്ര പാട്ടീലാണ് ആത്മഹത്യക്ക് വിശദീകരണം ആവശ്യപ്പെട്ടത്. നടക്കുന്ന മിക്ക ആത്മഹത്യയുടേയും പിന്നില്‍ പ്രേതബാധയും മന്ത്രവാദവുമാണെന്നാണ് ഇതിന് മറുപടി ലഭിച്ചത്.
മന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ ഞെട്ടിപ്പോയി. എന്നാല്‍ സര്‍ക്കാര്‍ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ലെന്നും ശൈലേന്ദ്ര പാട്ടീല്‍ പറഞ്ഞു.
എന്നാല്‍ പറഞ്ഞത് സര്‍ക്കാരിന്റെ നിഗമനമല്ലെന്നും മരിച്ചതിന് വിശദീകരണമായി ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന മറുപടിയാണിതെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു.
Comments are closed for this post.