വേനലിലെ ചൂടുള്ള പകലും ഉപവാസവും ശരീരത്തെ ക്ഷീണിപ്പിക്കുന്നുണ്ടാവാം, പക്ഷേ നോമ്പുകാലത്തുണ്ടാവുന്ന തലവേദന അല്ലെങ്കില്‍ മൈഗ്രൈന്‍ നിങ്ങളുടെ മനസിനെക്കൂടി ക്ഷീണിപ്പിക്കും. ഉപവാസകാലത്തെ ഈ തലവേദന ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറയ്ക്കാന്‍ കഴിയും.
നോമ്പുകാലത്ത് ചില സമയങ്ങളില്‍ തല രണ്ടായി പിളരുന്നത് പോലെ തോന്നുന്നുണ്ടോ? തലവേദനയുടെ എക്‌സ്ട്രീം ലെവലില്‍ നോമ്പുകാലം അതികഠിനമായിരിക്കും. ചില ദിവസങ്ങളില്‍ തലവേദനയുടെ കാഠിന്യം കുറവായിരിക്കും. എന്നാല്‍ അത് നമ്മളെ അലട്ടിക്കൊണ്ടേയിരിക്കും. പല തരത്തില്‍ പല വിധത്തില്‍ തലവേദന നോമ്പുകാലത്ത് 50 ശതമാനം ആളുകളെയും ബുദ്ധിമുട്ടിക്കാറുണ്ട്.
ജീവിത ശൈലിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, ശരീരത്തിലെ വെള്ളത്തിന്റെ അളവിലുണ്ടാകുന്ന കുറവ്, കഫീന്‍, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയാണ് നോമ്പുകാലത്തെ തലവേദനയുടെ പ്രധാന കാരണം.
സ്ഥിരമായി ചായയും കാപ്പിയും കഴിക്കുന്ന ആളുകള്‍ പെട്ടന്ന് അത് നിര്‍ത്തുമ്പോള്‍ ശരീരത്തിലെ കഫീനിന്റെ അളവ് കുറയുന്നതിന് കാരണമാകും. ശരീയായ രീതിയിലുള്ള കഫീന്‍ അളവ് മൈഗ്രേന്‍ തലവേദനയില്‍ നിന്നും രക്ഷ നല്‍കും. അതേസമയം, അമിതമായുള്ള കഫീനും മൈഗ്രേനിലേക്ക് നയിക്കുന്നു. മൈഗ്രേന്‍ അനുഭവപ്പെടുന്ന ആളുകള്‍ ഒരു ദിവസം ഒരു കപ്പ് കാപ്പി ദിവസവും കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഒരുകപ്പില്‍ കൂടാനും പാടില്ല.
ഇഫ്താറിന് ശേഷം രണ്ട് മണിക്കൂറോളം നടക്കുകയോ വ്യായാമം ചെയ്യുന്നതോ നല്ലതാണ്. നോമ്പുകാലത്ത് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ശരീരത്തിലെ ഊര്‍ജത്തിെന്റ പ്രധാന സ്രോതസ്സായ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നത് മൂലമാണ് നോമ്പുതുറക്ക് മുമ്പ് തലവേദനയുണ്ടാകുന്നത്. മറിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നതാണ് നോമ്പുതുറക്ക് ശേഷമുള്ള തലവേദനക്ക് പ്രധാനകാരണം. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നതും തലവേദനയ്ക്ക് കാരണമാകാറുണ്ട്.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
നന്നായി ഉറങ്ങാം. സ്ഥിരമായ റമദാന്‍ ദിനചര്യകള്‍ പാലിക്കുക, വളരെ വൈകി ഉറങ്ങുന്നതും ഉറക്കക്കുറവും ഒഴിവാക്കുക.
നോമ്പ് തുടങ്ങുന്നതിന് മുന്‍പും അവസാനിപ്പിച്ച് കഴിഞ്ഞും ധാരാളം വെള്ളം കുടിക്കുക.
നോമ്പ് ആരംഭിക്കുന്നതിന് മുന്‍പ് ഒരു കപ്പ് കാപ്പി കഫീന്‍ കുറയുന്നത് ഒഴിവാക്കുന്നു.
അത്താഴത്തില്‍ മിതത്വം പാലിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്താന്‍ ശ്രദ്ധിക്കുക.
സ്ഥിരമായി മൈഗ്രേന്‍, തലവേദന ഉള്ളവര്‍ ഉപവാസകാലം ആരംഭിക്കും മുന്‍പ് തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
Comments are closed for this post.