2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; പവര്‍ഗ്രിഡ് കോര്‍പ്പറേഷനിലേക്ക് തുടക്കക്കാര്‍ക്ക് അപേക്ഷിക്കാന്‍ അവസരം; ആകെ 203 ഒഴിവുകള്‍

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; പവര്‍ഗ്രിഡ് കോര്‍പ്പറേഷനിലേക്ക് തുടക്കക്കാര്‍ക്ക് അപേക്ഷിക്കാന്‍ അവസരം; ആകെ 203 ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പവര്‍ഗിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയ്‌നീ (ഇലക്ട്രീഷന്‍) തസ്തികയിലേക്ക് കേരളത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിനിമം പത്താം ക്ലാസും, ഐ.ടി.ഐയും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആകെ 203 ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം.

ജോലി& ഒഴിവ്
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയ്‌നീ ( ഇലക്ട്രീഷ്യന്‍) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം.

   

ഒഴിവുകള്‍
ആകെ 203 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസിന് പുറമെ, ഇലക്ട്രിക്കലില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി
18 വയസ് മുതല്‍ 27 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം
ട്രെയ്‌നിങ് കാലയളവില്‍ 25,500 രൂപ വരെ ലഭിക്കും. ട്രെയ്‌നിങ്ങിന് ശേഷം 21,500 രൂപ മുതല്‍ 74,000 രൂപ വരെ ശമ്പളം വര്‍ധിക്കും.

തെരഞ്ഞെടുപ്പ് രീതി
കമ്പ്യൂട്ടര്‍ പരീക്ഷയുടെയും, വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷ ഫീസ്
യു.ആര്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഇ.എസ്.എം, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസില്ല. ഓണ്‍ലൈനായാണ് ഫീസടക്കേണ്ടത്.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായി വായിച്ച് മനസിലാക്കുക.

അപേക്ഷ സമര്‍പ്പിക്കാന്‍ https://careers.powergrid.in/recruitment-nextgen/h/login.aspx സന്ദര്‍ശിക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷനായി https://careers.powergrid.in/recruitment-nextgen/h/login.aspx സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.