2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പരീക്ഷയില്ലാതെ റെയില്‍വെയില്‍ ജോലി; 1785 ഒഴിവുകള്‍; പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം

പരീക്ഷയില്ലാതെ റെയില്‍വെയില്‍ ജോലി; 1785 ഒഴിവുകള്‍; പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് വമ്പന്‍ അവസരം

റെയില്‍വെയില്‍ പരീക്ഷയില്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെയില്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി 1785 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 28 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെയില്‍ അപ്രന്റീസ് ട്രെയ്‌നി തസ്തികയിലേക്കാണ് വിജ്ഞാപനം. ഇന്ത്യയൊട്ടാകെ 1785 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   

പ്രായപരിധി
15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 24 വയസില്‍ കൂടാന്‍ പാടില്ല. ഒ.ബി.സി, എസ്.സി, എസ്.ടി, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ വയസിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ അപ്രന്റീസ്ഷിപ്പില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വനിതാ വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്
http://www.rrcser.co.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://www.rrcser.co.in/pdf/Notification%20against%20Act%20Apprentice%202023-24.pdf സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.