2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉയര്‍ന്ന ശമ്പളത്തില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ജോലിയെടുക്കാം; വിവിധ തൊഴില്‍ മേഖലകളിലെ ശമ്പള കണക്കുകള്‍ ഇങ്ങനെ

ഉയര്‍ന്ന ശമ്പളത്തില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ജോലിയെടുക്കാം; വിവിധ തൊഴില്‍ മേഖലകളിലെ ശമ്പള കണക്കുകള്‍ ഇങ്ങനെ

വിദേശ ജോലി സ്വപ്‌നം കാണുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് സ്വിറ്റ്‌സര്‍ലാന്റ്. മികച്ച ജോലി സാധ്യതകളും, ഉയര്‍ന്ന വേതനവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമാണ് സ്വിറ്റ്‌സര്‍ലാന്റിനെ ഇന്ത്യക്കാര്‍ക്കിടയില്‍ ഡിമാന്റ് കൂട്ടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായത് കൊണ്ടുതന്നെ ജീവിതച്ചെലവും സ്വിറ്റ്‌സര്‍ലാന്റില്‍ കൂടുതലാണ്. എന്നാല്‍ അടുത്തിടെ രാജ്യത്തെ പല ജീവനക്കാര്‍ക്കും ശമ്പളം കുറവാണെന്നും പണപ്പെരുപ്പം അവരുടെ വേതനത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

നിലവില്‍ ചില തൊഴില്‍ മേഖലകളില്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ശരാശരി വാര്‍ഷിക വരുമാനമായ 80,000 ഫ്രാങ്കിനേക്കാള്‍ (75 ലക്ഷം രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. വിദഗ്ദ തൊഴിലാളികളുടെ കുറവ് ബാധിച്ച മേഖലകളില്‍ അതിന് അനുസരിച്ച് ഉയര്‍ന്ന ശമ്പളമാണ് ലഭിക്കുന്നത്. സൂറിച്ച് ആസ്ഥാനമായുള്ള പേഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി റോബര്‍ട്ട് ഹാഫ് അടുത്തിടെ പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വിറ്റ്‌സര്‍ലാന്റില്‍ ഓരോ മേഖലകളിലും ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം

   

ഹെല്‍പ് ഡെസ്‌ക്: 110,000 ഫ്രാങ്ക് ( ഒരു കോടി രൂപ), ബിസിനസ് അനലിസ്റ്റ്: 102000 ഫ്രാങ്ക് ( 96 ലക്ഷം), എച്ച്ആര്‍ മാനേജര്‍: 103,250 ഫ്രാങ്ക് (97 ലക്ഷം), സിസ്റ്റ് എഞ്ചിനീയര്‍: 100,500 ഫ്രാങ്ക് (94 ലക്ഷം), ഡാറ്റ സയന്റിസ്റ്റ്: 100,000 ഫ്രാങ്ക് (94.34 ലക്ഷം), സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍: 101500 ഫ്രാങ്ക് (95 ലക്ഷം), ക്രെഡിറ്റ് & റിസ്‌ക് മാനേജര്‍: 127,000 ഫ്രാങ്ക് (1.19 കോടി) എന്നിങ്ങനെയാണ് വാര്‍ഷിക ശമ്പളം. എന്‍ട്രി ലെവല്‍ സ്ഥാനങ്ങള്‍ക്കുള്ള മികച്ച വേതനമാണിതെന്ന് പഠനം പറയുന്നു.

കൂടുതല്‍ വൈദഗ്ദ്യമുള്ള മേഖലകളില്‍ നിങ്ങള്‍ക്ക് ശമ്പളവും അധികമായി ലഭിക്കും.
എന്നാല്‍ നിങ്ങള്‍ക്ക് ശരാശരിക്ക് മുകളിലുള്ള യോഗ്യതയും പ്രവൃത്തി പരിചയവും അടിസ്ഥാനമാക്കിയാണ് വേതനം കണക്കാക്കുക. അക്കൗണ്ടിംഗ് മാനേജര്‍: 153,000 ഫ്രാങ്ക്, കംപ്ലയന്‍സ് മാനേജര്‍: 168,000 ഫ്രാങ്ക്, പേറോള്‍ അക്കൗണ്ടന്റ്: 132,500 ഫ്രാങ്ക്, പേഴ്‌സണല്‍/മാനേജ്‌മെന്റ് അസിസ്റ്റന്റ്: 115,250 ഫ്രാങ്ക്, എച്ച്ആര്‍ ബിസിനസ് പാര്‍ട്‌നര്‍: 142,750 ഫ്രാങ്ക്, എച്ച്ആര്‍ സ്‌പെഷ്യലിസ്റ്റ്: 122,500 ഫ്രാങ്ക്, കണ്‍ട്രോളര്‍: 152,750 ഫ്രാങ്ക് എന്നിങ്ങനെയാണ് ശമ്പള നിരക്ക്.

ഈ വേതന വ്യത്യാസം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തൊഴില്‍ വിപണിയുടെ നിലവിലെ അവസ്ഥയെയും വ്യക്തിഗത മേഖലകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നു. ഐടിയുടെ പ്രാധാന്യവും അതിലെ വിവിധ സ്‌പെഷ്യലൈസേഷനുകളും വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കും എന്ന് റോബര്‍ട്ട് ഹാഫിലെ ഡയറക്ടര്‍ റെനാറ്റ വോണ്‍ ഗോട്ട്‌ബെര്‍ഗ് പറയുന്നു. അതുകൊണ്ട് തന്നെ വരും നാളുകളിലും വൈദഗ്ദ്യമുള്ള മേഖലകളില്‍ വലിയ ജോലി സാധ്യതകളാണ് സ്വിറ്റ്‌സര്‍ലാന്റില്‍ വരാന്‍ പോവുന്നതെന്ന് ചുരുക്കം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.