കുവൈത്ത് സിറ്റി: ജൂലൈ മൂന്നിന് ജെമിനിയുടെ ആദ്യ സീസണ്‍ ആരംഭിക്കുമെന്ന് അല്‍-അജ്‍രി സയന്‍റിഫിക്ക് സെന്‍റര്‍ അറിയിച്ചു. ജൂലൈ 3 മുതൽ 13 -ദിവസം നീണ്ടു നില്‍ക്കുന്ന ജെമിനിയുടെ ആദ്യ സീസണിൽ താപനിലയില്‍ കുത്തനെയുള്ള വര്‍ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. ഇക്കാലയളവിൽ വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച്, പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോർഡ് തലത്തിലേക്ക് എത്തും. ഉയർന്ന താപനിലയ്ക്ക് പുറമേ തീവ്രമായ വരൾച്ചയ്ക്കും വടക്ക് നിന്ന് ചൂടുള്ള കാറ്റിനും ഈ സീസണിൽ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇത് മരുഭൂമിയിലെ ജീവിക്കുന്ന ഉരഗങ്ങളെയും ജന്തു മൃഗാദികളെയും ഇത് സാരമായി ബാധിക്കുന്നു എന്ന് അൽറായ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
Comments are closed for this post.