ഇടുക്കി: മുണ്ടിയെരുമയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചു. മുണ്ടിയെരുമ സ്വദേശി ഗീതുവിനാണ് പരുക്കേറ്റത്. കൈക്ക് പരുക്കേറ്റ ഗീതുവിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി പാമ്പാടുംപാറ സ്വദേശി വിജിത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
യുവതി വീട്ടില്‍ തനിച്ചുള്ള സമയത്താണ് വിജിത്ത് അക്രമം നടത്തിയത്. കഴുത്തിനു വെട്ടാനായിരുന്നു പ്രതിയുടെ ശ്രമം ഇത് തടയാനുള്ള ശ്രമത്തിലാണ് ഗീതുവിന്റെ കൈക്ക് പരിക്കേറ്റത്. ഗീതുവിന്‌റെ നാല് വിരലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശ്ബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിജിത്തിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
ഇതിന് മുന്‍പും പ്രതി ഗീതുവിനെതിരെ ആക്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്നതിനൊപ്പം പ്രതിക്ക് ലഹരി വസ്തുക്കളുടെ വില്‍പനയുമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വിജിത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Comments are closed for this post.