ഗസ്സ: അല്‍ഷിഫ ആശുപത്രി ഒരു മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍.ഡോക്ടര്‍മാരും രോഗികളും അഭയം തേടിയെത്തിവരുമായ ആയിരങ്ങളോട് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ നിന്നൊഴിയാന്‍ ആവശ്യപ്പെട്ടതായി മെഡിക്കല്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയില്‍ ഉള്ള രോഗികളില്‍ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലുള്ളവരാണ്. അബയം തേടിയ പലരുടേയും വീടുകള്‍ തകര്‍ക്കപ്പെട്ടതാണ്. പലരും ഉപരോധിക്കപ്പെട്ടവരാണ്- ഡോക്ടര്‍മാര്‍ പറയുന്നു.
ആശുപത്രിയിലുള്ള രോഗികളേയോ ഇന്‍ക്യുബേറ്ററിലെ കുഞ്ഞുങ്ങളെയോ മാറ്റാമെന്ന് വെച്ചാല്‍ തന്നൈ അവര്‍ക്ക് ആംബുലന്‍സ് പോലുമില്ല- അല്‍ ജസീറയുടെ യുംന പറയുന്നു. അല്‍ റാഷിദ് സ്ട്രീറ്റ് വഴി പോവാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അത് സാധാരണയായി യാത്രക്കുപയോഗിക്കുന്ന വഴിയല്ലെന്നും അവിടുത്തെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഖാന്‍ യൂനിസില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
അതിനിടെ യു.എസ് ഉള്‍പെടെയുള്ളവരുടെ സമ്മര്‍ദ്ദം മൂലം ഗസ്സയിലേക്ക് 140,000ലിറ്റര്‍ ഇന്ധനം അനുവദിക്കാന്‍ ഇസ്‌റാഈല്‍ യുദ്ധ കാബിനറ്റ് തിരുമാനിച്ചിട്ടുണ്ട്. യു.എന്നിന്റെ ആവശ്യത്തിനായി ദിവസം രണ്ട് ട്രക്കുകള്‍ അനുവദിക്കുമെന്നും പകര്‍ച്ചവ്യാധികള്‍ തടയാനായി വെള്ളം, സാനിറ്ററി, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവക്ക് കുറഞ്ഞ അളവില്‍ പിന്തുണ നല്‍കുമെന്നും ഇസ്‌റാഈല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Comments are closed for this post.