ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായിരുന്ന ഗൗതം അദാനിക്ക് തിരിച്ചടി. ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് അദാനി പുറത്തായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ തിരിച്ചടിയാണ് അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ കുടിയിറക്കിയത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്‍റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നായിരുന്നു യുഎസ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിന്റെ കണ്ടെത്തൽ.
തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇവർ പിന്നീട് വ്യക്തമാക്കി. ഇതോടെ അദാനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം. അതേസമയം വ്യക്തമാക്കിയിട്ടുണ്ട്.
Comments are closed for this post.