2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

റിയാദ്: സഊദിയിലെ റിയാദിൽ ഗ്യാസ് പൊട്ടിത്തെറിച്ച് പരിക്കെറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം പന്തല്ലൂർ മതരി കരുവാതൊടി വീട്ടിൽ സക്കീർ (43) ആണ് റിയാദ് ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. റൂമിലെ കുക്കിംഗ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റ് ചികിത്സയിലായിരുന്നത്.

പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: ഹസീന, മകൾ: ഷിനിയ ഷെറിൻ.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, യൂനുസ് തോട്ടത്തിൽ, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപാറ എന്നിവർ രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.