2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

മുംബൈ: ഒമിക്രോണ്‍ വ്യാപനം ഭീഷണിയായി നിലനില്‍ക്കുകയാണെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ലെന്നും അന്തിമതീരുമാനം എടുക്കുമെന്നും ഗാംഗുലി പറഞ്ഞു.

ഡിസംബര്‍ 17 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യ 4 ടി-20 മത്സരങ്ങളും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കും. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം ഡിസംബര്‍ 8,9 തിയതികളിലായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കും.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസാന വാക്ക് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.