
റിയാദ്: ആഗോള ആരോഗ്യ മേഖലയിലും സമൂഹത്തിലും വ്യാപകമായ കോവിഡ്-19 വ്യാപനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്കായി ജി-20 കൂട്ടായ്മയിലെ ആരോഗ്യമന്ത്രിമാർ യോഗം ചേരുന്നു. ഈ മാസം 19 ചേരുന്ന വിർച്വൽ യോഗത്തിൽ വൈറസിനെതിരെ പോരാടാനുള്ള നടപടികൾ അവലോകനം ചെയ്യും. കഴിഞ്ഞ മാസം ജി 20 അംഗ രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടിയിൽ ആരോഗ്യ മന്തിമാർ ചേർന്ന് മികച്ച പോംവഴികൾ പങ്കുവെക്കാനും സംയുക്തമായി അടിയന്തിര നടപടികൾ വികസിപ്പിക്കാനും നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രമാർ യോഗം ചേരുന്നത്.
ജി-20 അംഗങ്ങ രാജ്യങ്ങൾ കൂടാതെ അതിഥികളായി വിവിധ രാജ്യങ്ങളും, ലോകാരോഗ്യ സംഘടന, ലോക ബാങ്ക് ഗ്രൂപ്പ്, സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ഓർഗനൈസേഷൻ, ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക്, ഗ്ലോബൽ ഫണ്ട്, ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഫണ്ട്, ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ, വാക്സിൻ സംയുക്ത സംഘടനായ ഗവി എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര പ്രാദേശിക കൂട്ടായ്മകളും ജി 20 ആരോഗ്യ മന്ത്രമാരുടെ യോഗത്തിൽ പങ്കെടുക്കും. ജി-20 സംഘത്തിന്റെ ഈ വർഷത്തെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന സഊദി അറേബ്യയുടെ നേതൃത്വത്തിലായിരിക്കും ആരോഗ്യ മന്ത്രിമാർ സമ്മേളിക്കുക.
Comments are closed for this post.