തിരുവനന്തപുരം :- മത മൈത്രിയും മാനവ ഐക്യവും മനം കുളിരെ ഗല്‍ഫ് രാജ്യങ്ങളില്‍ കാണാമെന്ന് കേരള ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പ്രസ്താവിച്ചു.
ഭാഗ്യവശാലോ നില്‍ഭാഗ്യവശാലോ മന്ത്രിയായതിന് ശേഷമാണ് ഗല്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസ്സരമുണ്ടായതെന്നും അതില്‍ അനുഭവ ഭേദ്യമായ ഉത്തമ സംരംഭങ്ങളില്‍ സംജാതമായതിനാലാണ് ഞാന്‍ ആദ്യം പറഞ്ഞ വസ്തുതയെന്നും മന്ത്രി അനില്‍ ചൂണ്ടിക്കാണിച്ചു.
പെരുന്നാളും , ക്രിസ്തുമസും, ഓണവുമെല്ലാം അവിടെയെല്ലാപേരും ഒന്നിച്ചാണ് ആഘോഷിക്കുന്നതെന്നും ആഹ്ലാദങ്ങളില്‍ പങ്കു ചേരുവാന്‍ സാധിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഹിന്ദുവും, ക്രൈസ്തവരും, മുസ്ലീമും, ജൈനരും, ചൈനക്കാരും, ബംഗ്ലാദേശികളും, പാക്കിസ്ഥാനികളുമെല്ലാം ഈ ആചാരങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് ആര്‍ത്ത് ഉല്ലസിക്കുന്നതും കാണുവാന്‍ കഴിഞ്ഞുവെന്നും അനില്‍ പറഞ്ഞു.
ഉണ്ണുന്നതും ഉറങ്ങുന്നതും പണിയെടുക്കുന്നതുമെല്ലാം അവര്‍ ഒന്നിച്ചാണ്. യു.എ.ഇ യിലെ ഏറ്റവും വലിയ ഔദ്യോഗിക അംഗീകാരമുളള പൊതു പ്രസ്ഥാനമായ ഷാര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീമിന് പ്രവാസി പ്രതിഭാ സേവാ പുരസ്‌കാരം നല്‍കികൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖത്തില്‍ ബോബന്‍ പ്ലാസാ കണ്‍വെന്‍ഷന്‍ സെന്റ്‌റില്‍ നടന്ന സ്വീകരണ സംഗമ ചടങ്ങില്‍ കേരളാ മുസ്ലിം ജമാഅത്ത് കൗണ്‍സ്സില്‍ പ്രസിഡന്റ് കരമന ബയാര്‍ അദ്ധ്യക്ഷത വഹിച്ചു.
പൊന്നാടയും, പ്രശംസാ പത്രവും മന്ത്രി തന്നെ റഹീമിന് നല്‍കി ആദരിച്ചു.
മത മൈത്രി ഗാന ഗന്ധര്‍വ്വന്‍ ഡോ. വാഴമുട്ടം ചന്ദ്ര ബാബുവിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ അഡ്വ. ഐ.ബി. സതീശ് എം.എല്‍.എ, മുന്‍ പ്രവാസികാര്യ മന്ത്രി എം.എം. ഹസ്സന്‍, നോര്‍കോ-ആട്ട്‌സ് വെല്‍ഫെയര്‍ ഡയറക്ടര്‍ തൈക്കാട് സജീവ്, കെ.എം.സി.സി. മുന്‍ സീനിയര്‍ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എച്ച്.എം.അഷ്‌റഫ് ദുബായ്,കെ.എ.സി.സി പ്രതിനിധി തേവലക്കര ബാദുഷ, കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, കൃപാ പ്രസിഡന്റ് ജ : ഹാജി എ.എം. ബദറുദ്ദീന്‍ മൗലവി, മനസ് സെക്രട്ടറി ബാബു കരുംകുളം, സെന്റര്‍ സെക്രട്ടറി എം. മുഹമ്മദ് മാഹീന്‍, ബീമാ പളളി സക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വികലാംഗ വിദ്യര്‍ത്ഥിക്ക് വൈദ്യ സാഹായധനം കൂടി വിതരണം ചെയ്യ്തു. സ്വീകരണ സംഗമത്തിന് മിഴിവേകാന്‍ പ്രവാസി മാപ്പിള പാട്ടുക്കാരന്‍ കോഴിക്കോട് കെരീമിന്റെ ഗനാലപനവും ഉണ്ടായിരുന്നു.
Comments are closed for this post.