2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിമാനത്താവളങ്ങളിലെ പാർക്കിങ് ഫീസിന്റെ പൂർണവിവരങ്ങൾ അറിയാം; ദുബായിലെ ഈ വിമാനത്താവളത്തിൽ പാർക്കിങ് സൗജന്യം

വിമാനത്താവളങ്ങളിലെ പാർക്കിങ് ഫീസിന്റെ പൂർണവിവരങ്ങൾ അറിയാം

ദുബായ്: വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വാഹനങ്ങളുടെ പാർക്കിങ്. പ്രത്യേകിച്ച് ദുബായ് പോലെയുള്ള ഒരു വലിയ വിമാനത്താവളത്തിൽ എത്തുമ്പോൾ കാർ എവിടെ പാർക്ക് ചെയ്യണം, എത്ര ദിർഹം ഫീസ് കൊടുക്കേണ്ടി വരും എന്നതെല്ലാം കൺഫ്യൂഷൻ ആണ്. എന്നാൽ ഇനി മുതൽ അത്തരം കൺഫ്യൂഷൻ ഒന്നും വേണ്ട. നിങ്ങൾക്ക് വേണ്ട എല്ലാ വിവരങ്ങളും ഇവിടെയുണ്ട്.

5 മിനുട്ട് പാർക്കിങ് മുതൽ ദീർഘനാളത്തേക്ക് നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ദുബായ് എയർപോർട്ടിൽ ഉണ്ട്. സുഹൃത്തിനെയോ ബന്ധുവിനെയോ എയർപോർട്ടിൽ ഇറക്കാനോ അവിടെ നിന്ന് എടുക്കാനോ ആണെങ്കിൽ നിങ്ങൾക്ക് ഒരു മണിക്കൂർ മതിയാകും. എന്നാൽ ഏതാനും ദിവസങ്ങൾക്ക് വേണ്ടി മാത്രം വിദേശത്ത് പോയി വരുന്നവർ ഉണ്ട്. ഇവർക്ക് അത്രയും ദിവസം വാഹനം പാർക്ക് ചെയ്യേണ്ടി വരും. ഇതിനുള്ള സൗകര്യം ദുബായ് ഒരുക്കുന്നുണ്ട്.

പ്രധാനമായും മൂന്ന് ടെർമിനലുകളാണ് ദുബായ് എയർപോർട്ടിൽ ഉള്ളത്. DXB T1, DXB T2, and DXB T3 എന്നിവയാണ് അവ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഇ മൂന്ന് ടെർമിനലിലെ പാർക്കിങ് നിരക്കുകൾ തമ്മിൽ വ്യത്യസമുണ്ട്. നിങ്ങളുടെ കപ്പാസിറ്റി അനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ടെർമിനൽ 1

ടെർമിനലിലേക്ക് 2-3 മിനിറ്റ് നടക്കാവുന്ന ദൂരത്തിലുള്ള കാർ പാർക്കിങ് ഏരിയയിൽ (പാർക്ക് എ – പ്രീമിയം ഏരിയ) ദിവസം മുഴുവനും അല്ലെങ്കിൽ 24 മണിക്കൂർ പാർക്കിംഗിന് 125 ദിർഹം ആണ് ചാർജ് ഈടാക്കുന്നത്. 24 മണിക്കൂർ പിന്നിട്ടാൽ ഓരോ അധിക ദിവസത്തിനും 100 ദിർഹം ഈടാക്കും.

ടെർമിനലിലേക്ക് 7-8 മിനിറ്റ് നടക്കാവുന്ന ദൂരത്തിലുള്ള കാർ പാർക്കിങ് ഏരിയയിൽ (പാർക്ക് ബി – എക്കണോമി ഏരിയ) ദിവസം മുഴുവനും അല്ലെങ്കിൽ 24 മണിക്കൂർ പാർക്കിംഗിന് 85 ദിർഹം ആണ് ചാർജ് ഈടാക്കുന്നത്. 24 മണിക്കൂർ പിന്നിട്ടാൽ ഓരോ അധിക ദിവസത്തിനും 75 ദിർഹം ആണ് ചാർജ് വരുന്നത്.

ഈ വർഷം ജൂൺ 8 മുതൽ ടെർമിനൽ 1-ലെ അറൈവൽ ഫോർകോർട്ടിലേക്ക് പൊതുഗതാഗതത്തിനും അംഗീകൃത വാഹനങ്ങൾക്കും മാത്രമേ പ്രവേശനം നൽകൂ. യാത്രക്കാരെ കയറ്റാൻ വരുന്ന കാറുകൾക്ക് രണ്ട് കാർ പാർക്കുകളോ വാലെറ്റ് സേവനമോ ഉപയോഗിക്കാൻ കഴിയും.

പാർക്ക് എ – പ്രീമിയം ഏരിയ നിരക്കുകൾ

  • 5 മിനുട്ട് – 5 ദിർഹം
  • 15 മിനുട്ട് – 15 ദിർഹം
  • 30 മിനുട്ട് – 30 ദിർഹം
  • 2 മണിക്കൂർ – 40 ദിർഹം
  • 3 മണിക്കൂർ – 55 ദിർഹം
  • 4 മണിക്കൂർ – 65 ദിർഹം
  • 24 മണിക്കൂർ – 125 ദിർഹം
  • ഓരോ അധിക ദിവസത്തിനും – 100 ദിർഹം

പാർക്ക് ബി – എക്കണോമി ഏരിയ നിരക്കുകൾ

  • 1 മണിക്കൂർ – 25 ദിർഹം
  • 2 മണിക്കൂർ – 30 ദിർഹം
  • 3 മണിക്കൂർ – 35 ദിർഹം
  • 4 മണിക്കൂർ – 45 ദിർഹം
  • 24 മണിക്കൂർ – 85 ദിർഹം
  • ഓരോ അധിക ദിവസത്തിനും – 75 ദിർഹം

ടെർമിനൽ 2

പാർക്ക് എ – പ്രീമിയം ഏരിയ നിരക്കുകൾ

  • 1 മണിക്കൂർ – 30 ദിർഹം
  • 2 മണിക്കൂർ – 40 ദിർഹം
  • 3 മണിക്കൂർ – 55 ദിർഹം
  • 4 മണിക്കൂർ – 65 ദിർഹം
  • 24 മണിക്കൂർ – 125 ദിർഹം
  • ഓരോ അധിക ദിവസത്തിനും – 100 ദിർഹം

പാർക്ക് ബി – എക്കണോമി ഏരിയ നിരക്കുകൾ

  • 1 മണിക്കൂർ – 15 ദിർഹം
  • 2 മണിക്കൂർ – 20 ദിർഹം
  • 3 മണിക്കൂർ – 25 ദിർഹം
  • 4 മണിക്കൂർ – 30 ദിർഹം
  • 24 മണിക്കൂർ – 70 ദിർഹം
  • ഓരോ അധിക ദിവസത്തിനും – 50 ദിർഹം

ടെർമിനൽ 3

എല്ലായിടത്തും ഒരേ നിരക്ക്

  • 5 മിനുട്ട് – 5 ദിർഹം
  • 15 മിനുട്ട് – 15 ദിർഹം
  • 30 മിനുട്ട് – 30 ദിർഹം
  • 2 മണിക്കൂർ – 40 ദിർഹം
  • 3 മണിക്കൂർ – 55 ദിർഹം
  • 4 മണിക്കൂർ – 65 ദിർഹം
  • 24 മണിക്കൂർ – 125 ദിർഹം
  • ഓരോ അധിക ദിവസത്തിനും – 100 ദിർഹം

അതേസമയം, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നും ദുബായ് വേൾഡ് സെൻട്രൽ (ഡിഡബ്ല്യുസി) എന്നും അറിയപ്പെടുന്ന ദുബായിലെ ഏറ്റവും പ്രധാന വിമാനത്താവളത്തിൽ പാർക്കിങ് സമ്പൂർണമായും സൗജന്യമാണ്. പുറപ്പെടൽ, ആഗമനം ടെർമിനലുകളിലും പാർക്കിങ് സൗജന്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.