2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അറബ് ലോകത്ത് അസാധാരണമായ ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി: ഖത്തർ അമീർ

 

ദോഹ: അറബ് രാജ്യത്ത് നിന്ന് അസാധാരണമായ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന വാഗ്ദാനം ഞങ്ങൾ നിറവേറ്റിയതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. സമ്പന്നവും ആധികാരികവുമായ അറബ് സംസ്‌കാരത്തെയും മൂല്യങ്ങളെയും കുറിച്ച് ലോക ജനതയ്ക്ക് പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ സഹകരിച്ച ഫുട്‌ബോൾ അസോസിയേഷന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയെയും രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഫ്രാൻസിനെയും അമീർ അഭിനന്ദച്ചു. പങ്കെടുത്ത എല്ലാ ടീമുകൾക്കും അവരുടെ മികച്ച പ്രകടനത്തിനും അവരെ പ്രോത്സാഹിപ്പിച്ച ആരാധകർക്കും അമീർ നന്ദി പറഞ്ഞു.

ടൂർണമെന്റിന്റെ വിജയത്തിന്റെ ഭാഗമായ ആരാധകർ, സന്നദ്ധപ്രവർത്തകർ, സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങി എല്ലാവർക്കും ഖത്തർ ഭരണകൂടത്തിന്റെ പേരിലും അറബ് ലോകത്തിന്റെ പേരിലും നന്ദി പറയുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Fulfilled our promise Qatar’s Emir says exceptional World Cup delivered to fans


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.