2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെണ്ട ഒരു പഴമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? നിങ്ങള്‍ പച്ചക്കറികളെന്ന് വിശ്വസിക്കുന്ന 9 പഴവര്‍ഗങ്ങളിതാ..

നിങ്ങള്‍ പച്ചക്കറികളെന്ന് വിശ്വസിക്കുന്ന 9 പഴവര്‍ഗങ്ങളിതാ..

   

പച്ചക്കറികളും പഴവര്‍ഗങ്ങളും കണ്ടാല്‍ നമുക്ക് തിരിച്ചറിയാനാവില്ലേ.. കഴിയുമെന്നാവും ഉത്തരം. എന്നാലിത് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടാന്‍ തയ്യാറായിക്കോളൂ.. പച്ചക്കറികളാണെന്ന് നമ്മള്‍ വിശ്വസിക്കുന്ന 9 പഴവര്‍ഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോവുന്നത്. ജൈവശാസ്ത്രപരമായി പഴങ്ങളായി തരംതിരിച്ചിട്ടുണ്ടെങ്കിലും, പ്രധാനമായും ഇവയെ പച്ചക്കറികളായി രുചികരമായ വിഭവങ്ങളില്‍ ഉപയോഗിച്ചുവരുന്നുണ്ട്. സസ്യശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു സസ്യത്തിലെ പൂവില്‍ നിന്നും വിത്തോടുകൂടിയുണ്ടാവുന്നതാണ് പഴവര്‍ഗങ്ങള്‍. എന്നാല്‍ പച്ചക്കറികളെന്നാല്‍ സസ്യത്തിന്റെ മറ്റു ഭാഗങ്ങളാണ്. അതായത് അതിന്റെ വേരുകളാവാം. ഇലകളാവാം തണ്ടുകളാവാം. ഉദാഹരണത്തിന് കാരറ്റ്, കാബേജ്, ചീര എന്നിവയെല്ലാം പച്ചക്കറികളില്‍പെടുന്നതാണല്ലോ.. നമ്മള്‍ സ്വാഭാവികമായി ചിന്തിക്കുന്നപോലെ എല്ലാ പഴങ്ങളും മധുരമുള്ളതും എല്ലാ പച്ചക്കറികളും രുചികരവുമായിരിക്കണമെന്നില്ല.

  1. വെള്ളരി

സാധാരണ പച്ചക്കറി പോലെ തോന്നുമെങ്കിലും വെള്ളരി യഥാര്‍ഥത്തില്‍ പഴമാണ്. ഉയര്‍ന്ന ജലാംശവും നല്ല ഘടനയും ഉള്ളതിനാല്‍, സലാഡുകള്‍ക്കും വേനല്‍ക്കാല വിഭവങ്ങള്‍ക്കും ഒരു ഉന്മേഷദായകരമായ ഘടകമാണ് വെള്ളരി.

  1. തക്കാളി

തക്കാളി തീര്‍ച്ചയായും ഒരു പഴമാണ്. ആന്റി ഓകിസിഡന്റുകളാലും വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പുഷ്ടമാണ് തക്കാളി, പുഷ്പത്തിന്റെ അണ്ഡാശയത്തില്‍ നിന്നും വളരുന്ന ഇവയുടെ മാംസളമായ ഭാഗങ്ങളിലാണ് വിത്തുകളുള്ളത്.

  1. വഴുതിന

ഒരു വഴുതിന നെടുകെ മുറിച്ച് പരിശോധിച്ചാല്‍ നമുക്ക് മനസിലാകും അത് സസ്യശാസ്ത്രപരമായി പഴമാണോ പച്ചക്കറിയാണോ എന്ന്. വഴുതിനയുടെ മാംസളമായി ഭാഗങ്ങളില്‍ നമുക്ക് ധാരാളം ചെറിയ വിത്തുകള്‍ കാണാന്‍ സാധിക്കും. ബെറി കുടുംബത്തില്‍പെടുന്ന ഒരു പഴവര്‍ഗമാണ് വഴുതിന

  1. ബെല്‍ പെപ്പര്‍

പാചക ഉപയോഗങ്ങള്‍ക്കായി പച്ചക്കറിയായി മാറുമെങ്കിലും യഥാര്‍ഥത്തില്‍ ഇവ പഴമാണ്.

  1. വെണ്ട

ആശ്ചര്യപ്പെടേണ്ട, വെണ്ടയും ഒരു പഴമാണ്. ഒരു ചെടിയുടെ ഭക്ഷ്യയോഗ്യമായ വിത്തോടുകൂടിയ കായയാണ് വെണ്ട. നമ്മുടെ ഭക്ഷണത്തിലെ വിഭവങ്ങളിലെ പ്രധാനപ്പെട്ട പച്ചക്കറിയായാണ് പക്ഷേ വെണ്ട അറിയപ്പെടുന്നത്.

  1. അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകള്‍ക്കും പോഷകമൂല്യത്തിനും പേരുകേട്ട അവോക്കാഡോയും പഴവര്‍ഗമാണ്. സാങ്കേതികമായി ഒറ്റവിത്ത് ബെറിയായി തരംതിരിച്ചിരിക്കുന്ന അവോക്കാഡോ പൂക്കളുടെ പാകമായ അണ്ഡാശയങ്ങളാണ്.

  1. ഗ്രീന്‍പീസ്

ഗ്രീന്‍പീസിന്റെ പച്ചനിറം കണ്ട് അവ പച്ചക്കറിയാണെന്ന് തെറ്റിദ്ധരിക്കല്ലേ.. ഇവ പിസം സാറ്റിവം എന്നറിയപ്പെടുന്ന ഒരു സസ്യ ഇനത്തില്‍പെട്ട പഴവര്‍ഗമാണ്.

  1. മത്തങ്ങ

മത്തങ്ങയും മറ്റ് പഴങ്ങളെപ്പോലെ ഉള്ളില്‍ വിത്തുകള്‍ നിറഞ്ഞിരിക്കുന്നവയാണ്. മാത്രമല്ല, മധുരവും രുചികരവുമായ വിഭവങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്ര വൈവിധ്യമാര്‍ന്നതാണ് മത്തങ്ങകള്‍.

  1. ഒലിവ്

മെഡിറ്ററേനിയന്‍ പാചകരീതികളില്‍ ഒലിവ് ഒരു പ്രധാന വിഭവമാണ്, മാത്രമല്ല അവ പലപ്പോഴും നമ്മുടെ പിസ്സകളിലും സലാഡുകളിലും കാണാം. എന്നാല്‍ ഒലിവ് ഒലിവ് മരത്തിന്റെ ഫലങ്ങളാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അവ ഒലിവ് പുഷ്പത്തിന്റെ അണ്ഡാശയത്തില്‍ നിന്ന് രൂപം കൊള്ളുകയും വിത്തിനെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.