
കോഴിക്കോട്: നിപായ്ക്ക് കാരണമായ വൈറസുകള്‍ പഴംതീനി വവ്വാലുകളില്‍ ഇല്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. പരിശോധനയ്ക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചങ്ങരോത്തെ ജനാകിക്കാട്ടില് നിന്നാണ് പരിശോധനയ്കക്ായി സാംപിള്‍ ശേഖരിച്ചത്.
നേരത്തെ ഷഡ്പദങ്ങളെ ആഹാരമാക്കുന്ന വവ്വാലുകളില്‍ നടത്തിയ പരിശോധനയിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നിര്‍ത്തില്ലെന്നും വവ്വാലുകളിലെ പരിശോധന തുടരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നിപാ ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇതുവരെ 17 പേരാണ് മരണപ്പെട്ടത്. ജില്ലയിലെ വിദ്യഭ്യാസ സ്ഥപാനങ്ങള്‍ തുറക്കുന്നത് 12 വരെ നീട്ടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.