2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായ ഘട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആരോ്യതിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും ആരോഗ്യതിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കൊവിഡ് പ്രതിരോധമരുന്ന് ഉടന്‍ തയ്യാറാക്കും.
രാജ്യത്ത് മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. രാജ്യത്തെ ഓരോ പൗരനും കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇച്ഛാശക്തിയില്‍ പ്രതിസന്ധിയെ രാജ്യം മറികടക്കും. കൊവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു.

ആത്മമനിര്‍ഭര്‍ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ കോടിക്കണക്കിന് പരിഹാരം നല്‍കുന്ന ശക്തിയും രാജ്യത്തിനുണ്ട്. നമ്മുടെ ജനങ്ങള്‍, അവര്‍ പരിഹാരത്തിന്റെ കരുത്ത് നമുക്ക് നല്‍കും.

സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മ്മിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി. ലഡാക്കില്‍ അത് ലോകം കണ്ടതാണ്. ഒരു ലക്ഷം എന്‍സിസി കേഡറ്റുകളെ കൂടി അതിര്‍ത്തി ജില്ലകളില്‍ തയ്യാറാക്കും. ശാന്തിയും സാഹോദര്യവും മുന്നോട്ടു പോകാന്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മേയ്ക്ക് ഫോര്‍ വേള്‍ഡ് ആണ് ഇനിയുള്ള ലക്ഷ്യം. ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇന്ത്യയിലെ മാറ്റങ്ങള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്. ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് ആകും. നൈപുണ്യ വികസനം അനിവാര്യമാണ്. രാജ്യത്തിന്റെ കഴിവിലും നിശ്ചയദാര്‍ഢ്യത്തിലും വിശ്വാസമുണ്ട്.  കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.