2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘എന്റെ കുഞ്ഞുമോളെ നിങ്ങള്‍ ഗസ്സയിലെ രാജകുമാരിയെ പോലെ പരിചരിച്ചു, നന്ദി പ്രിയരേ നിങ്ങള്‍ കാണിച്ച അസാധാരണമായ സ്‌നേഹത്തിന് കരുതലിന്’ ഹമാസിന് നന്ദി പറഞ്ഞ് ഇസ്‌റാഈല്‍ മാതാവിന്റെ കത്ത്

‘എന്റെ കുഞ്ഞുമോളെ നിങ്ങള്‍ ഗസ്സയിലെ രാജകുമാരിയെ പോലെ പരിചരിച്ചു, നന്ദി പ്രിയരേ നിങ്ങള്‍ കാണിച്ച ആസാധാരണമായ സ്‌നേഹത്തിന് കരുതലിന്’ ഹമാസിന് നന്ദി പറഞ്ഞ് ഇസ്‌റാഈല്‍ മാതാവിന്റെ കത്ത്

‘നന്ദി പ്രിയരേ ..ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി. നിങ്ങളുടെ അസാധാരണമായ മനുഷ്യത്വത്തിന്. നിങ്ങല്‍ കാണിച്ച സ്‌നേഹത്തിന് കരുതലിന്’. ഹമാസ് കസ്റ്റഡിയില്‍ നിന്നും മോചിതരാകും മുമ്പ് ഒരു അമ്മയും മകളും ചേര്‍ന്നെഴിതിയ കത്തില്‍ നിന്നുള്ളതാണ് വരികള്‍. ലോകം എത്രയൊക്കെ ഭീകരരെന്ന് വരുത്തി തീര്‍ക്കാനും ശ്രമിച്ചാലും ആരാണ് ഹമാസ് എന്ന് കാണിച്ചു തരുന്ന നിരവധി ദൃശ്യങ്ങളില്‍ ഒന്ന്.

എന്റെ ആറുവസ്സുകാരിയായ മകളെ ഒരു റാണിയെ പോലെയാണ് അവര്‍ പരിചരിച്ചത്. ഞങ്ങളെ ഒരു പരിചാരകരെ പോലെ മണിക്കൂറുകള്‍ പരിചരിച്ച നിങ്ങള്‍ക്ക് നന്ദി’ അവര്‍ കത്തില്‍ പറയുന്നു. ഞങ്ങളുടെ ഈ നീണ്ട യാത്രയില്‍ ഒരിക്കല്‍ പോലും നേതൃത്വമോ അണികളില്‍ ഒരാള്‍ പോലുമോ അവളോട് മാന്യതയോടെയും സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമല്ലാതെ പെരുമാറിയിട്ടില്ല- അവര്‍ കുറിക്കുന്നു.

കത്തിന്റെ ഏകദേശ രൂപം വായിക്കാം

   

കഴിഞ്ഞ ആഴ്ചകളില്‍ ഞങ്ങളെ അനുഗമിച്ച പടയാളികളോട്, നാളെ നമ്മള്‍ തമ്മില്‍ പിരിയുമെന്ന് തോന്നുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയട്ടെ.. എന്റെ മകള്‍ എമിലിയയോട് നിങ്ങള്‍ കാണിച്ച അസാധാരണമായ മനുഷ്യത്വത്തിന്…

നിങ്ങള്‍ അവള്‍ക്ക് ഞങ്ങള്‍ മാതാപിതാക്കളെപ്പോലെതന്നെയായിരുന്നു. അവള്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം അആവളെ നിങ്ങള്‍ നിങ്ങളുടെ മുറികളിലേക്ക് കൊണ്ടു പോയി. നിങ്ങളെല്ലാവരും അവളുടെ കൂട്ടുകാരായി. വെറും കൂട്ടുകാരല്ല. ശരിക്കും സ്‌നേഹിക്കുന്ന നല്ല സുഹൃത്തുക്കള്‍.

നന്ദി നന്ദി നന്ദി ഞങ്ങളുടെ പരിചാരകരായി നിങ്ങള്‍ ചെലവഴിച്ച മണിക്കൂറുകള്‍ക്ക്. അവളോടൊപ്പം ക്ഷമാപൂര്‍വ്വം നിന്നതിന്. മധുരങ്ങളും പഴങ്ങളും എന്തിനേറെ അവിടില്ലാതിരുന്നവ പോലും പ്രയാസപ്പെട്ട് തേടിപ്പിടിച്ച് അവള്‍ക്കുമേല്‍ ചൊരിഞ്ഞതിന്.

ശരിയാണ് കുട്ടികളെ ഒരിക്കലും തടവില്‍ വെക്കരുത്. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളെ പോലെ ഞങ്ങള്‍ ഈ വഴിയില്‍ കണ്ടു മുട്ടിയവര്‍ക്കും നന്ദി. കാരണം എന്റെ മകളെ ഒരു റാണിയെന്ന് അവള്‍ക്ക് തോന്നും വിധമാണ് നിങ്ങള്‍ ഗസ്സയില്‍ പരിചരിച്ചത്. അവളാണ് ലോകത്തിന്റെ കേന്ദ്രമെന്ന് അവള്‍ക്ക് തോന്നിച്ചു. സാധാരണ അനുയായികള്‍ മുതല്‍ നേതാക്കള്‍ വരെ, അവളോട് ദയയും അനുകമ്പയും കാണിക്കാത്ത ഒരാളെ പോലും ഞങ്ങള്‍ നിങ്ങള്‍ക്കിടയില്‍ കണ്ടുമുട്ടിയില്ല.

ഞാനെപ്പോഴും നിങ്ങളോട് നന്ദിയുള്ള ഒരു തടവുകാരിയായിരിക്കും. കാരണം ജീവിതകാലം മുഴുവന്‍ അവളെ വേട്ടയാടുന്ന ഒരു തടവു ജീവിതത്തിന്റെ മാനസിക ആഘാതവുമായല്ല അവള്‍ ഇവിടെ നിന്നും പോകുന്നത്. നിങ്ങള്‍ സ്വയം അനുഭവിക്കുന്ന അങ്ങേഅറ്റം പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും ഗസ്സയില്‍ നിങ്ങള്‍ക്കുണ്ടായ ഭീമമായ നഷ്ടങ്ങള്‍ക്കിടയിലും നിങ്ങള്‍ ഞങ്ങളോട് കാണിച്ച ദയാപരമായ പെരുമാറ്റം ഞാന്‍ എക്കാലവും ഓര്‍ക്കും. ഈ ലോകത്ത് നമുക്ക് ശരിക്കും ഇങ്ങനെ സുഹൃത്തുക്കളായി കഴിയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ സുഖമായിരിക്കട്ടെയെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നും ഞാന്‍ ആശംസിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടംബത്തിനും കുഞ്ഞുങ്ങള്‍ക്കും ഒത്തിരി സ്‌നേഹം. ഒരായിരം നന്ദി.

ഡാനിയേല, എമിലിയ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.